ഒാടകളിൽ ഒഴുക്കുനിലച്ചു; നെടുങ്കണ്ടം വെള്ളത്തിലാകുന്നത്​ പതിവായി

നെടുങ്കണ്ടം: ഓടകളിൽ ഒഴുക്കുനിലച്ചതോടെ നെടുങ്കണ്ടം പട്ടണം വെള്ളത്തിലാകുന്നത് പതിവായി. ചെറിയ മഴയത്തുപോലും ടൗണിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. യാത്രക്കാർക്കൊപ്പം വ്യാപാരികൾക്കും ഇത് വിനയായിട്ടുണ്ട്. നെടുങ്കണ്ടം പടിഞ്ഞാറെ കവലയിലും പച്ചടി ജങ്ഷനിലും കിഴക്കേ കവലയിലുമാണ് വെള്ളം കയറുന്നത്. ശനിയാഴ്ച വൈകീട്ട് പെയ്്്ത ശക്തമായ മഴയിൽ പച്ചടി ജങ്ഷനിൽ വെള്ളം കയറി. സമീപത്തെ ഓവുചാലുകളിൽ മണ്ണും തടിക്കഷണങ്ങളും മറ്റും വന്നടിഞ്ഞതാണ് വെള്ളം ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. രണ്ടാഴ്ച മുമ്പ് മണിക്കൂറുകളോളം നീണ്ട ശക്തമായ മഴയിൽ പടിഞ്ഞാറെകവല, പച്ചടി ജങ്ഷൻ, ചക്കക്കാനം തുടങ്ങിയ പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. വീടുകളിൽ ചളി കയറി വീട്ടുപകരണങ്ങളും മറ്റും നശിച്ചു. നെടുങ്കണ്ടം ടൗണിലെ വിവിധ പ്രദേശങ്ങളിൽ ഓവുചാലുകൾ നിർമിക്കാത്തതും നിലവിലുള്ളവ വൃത്തിയാക്കി മഴവെള്ളം ഒഴുകാൻ സാഹചര്യം ഒരുക്കാത്തതുമാണ് വെള്ളപ്പൊക്കത്തിന് കാരണം. ഓവുചാലുകൾ ഇല്ലാത്തതിനാൽ കിഴക്കേ കവലയിൽ വെള്ളപ്പൊക്കവും റോഡിൽ ചളി നിറയുന്നതും പതിവാണ്. ഇതിന് പുറമെയാണ് ഇപ്പോൾ പച്ചടി ജങ്ഷനിലും വെള്ളം കയറുന്നത്. കാൽനടപോലും ദുഷ്കരമാകുന്ന സാഹചര്യമുണ്ട്. ഇരുചക്ര വാഹനങ്ങൾ അടക്കം വളരെ ബുദ്ധിമുട്ടിയാണ് വെള്ളത്തിലൂടെ കടന്നു പോകുന്നത്. ഓടകൾ വൃത്തിയാക്കാൻ പൊതുമരാമത്തും പഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ല. കാരിക്കോട്-വെള്ളിയാമറ്റം റോഡ് നിർമാണം; മാർച്ചും ധർണയും 22ന് തൊടുപുഴ: കാരിക്കോട്-വെള്ളിയാമറ്റം റോഡ് നിർമാണം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ ഒക്ടോബർ 22ന് തൊടുപുഴ പൊതുമരാമത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. റോഡ് പുനരുദ്ധാരണത്തിന് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 2016 ഫെബ്രുവരി 11ന് 4.11 കോടിയുടെ ഭരണാനുമതി നൽകി. തുടർന്ന് ടെൻഡർ ചെയ്ത് ജോലികൾ ആരംഭിക്കുകയും ചെയ്തിരുന്നു. തൊടുപുഴ മുതൽ ആലക്കോട് വരെയുള്ള ഭാഗങ്ങൾ ബി.എം ആൻഡ് ബി.സി ടാറിങ് നടത്താനാണ് കരാർ നൽകിയത്. ഇതേതുടർന്ന് പകുതിയോളം ഭാഗം നിർമാണം നടത്തിയെങ്കിലും പിന്നീട് നിർത്തി. ഇനിയും റോഡ് നിർമാണം പുനരാരംഭിക്കാത്തത് പ്രതിഷേധാർഹമാണ്. ഫണ്ട് ഉണ്ടായിട്ടും നിർമാണം നടത്താൻ കഴിയാത്തത് മരാമത്ത് വകുപ്പി​െൻറ പിടിപ്പുകേടാണെന്നും റോഡ് നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ കൂടുതൽ പ്രത്യക്ഷ സമരപരിപാടികൾ നടത്തുമെന്നും യു.ഡി.എഫ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.