രാജാക്കാട്: ശാന്തൻപാറയിൽ പുതുതായി അനുവദിച്ച ഗവ. കോളജിന് മഹാത്മഗാന്ധി സർവകലാശാലയുടെ അഫിലിയേഷൻ. അഫിലിയേഷൻ സർട്ടിഫിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസിൽനിന്ന് കോളജ് സ്പോൺസറിങ് കമ്മിറ്റി വർക്കിങ് ചെയർമാൻ സേനാപതി ശശി ഏറ്റുവാങ്ങി. ബി.എസ്സി മാത്‌സ്, ബി.കോം കമ്പ്യൂട്ടർ, ബി.എ ഇംഗ്ലീഷ് ലിറ്ററേചർ എന്നീ കോഴ്സുകളാണ് ഈ അധ്യയനവർഷം ആരംഭിക്കുന്നത്. വരുംവർഷങ്ങളിൽ കൂടുതൽ കോഴ്സുകളുണ്ടാകും. കോളജിന് ആവശ്യമായ അഞ്ച് ഏക്കർ റവന്യൂ ഭൂമി കോളജ് എജുക്കേഷൻ ഡിപ്പാർട്മെൻറിന് കൈമാറാനുള്ള കോളജ് എജുക്കേഷൻ ഡയറക്ടറുടെ അപേക്ഷ മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ സ്പോൺസറിങ് കമ്മിറ്റി കലക്ടർക്ക് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.