ചെറുതോണി: കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവരുടെ പുനരധിവാസം വേഗത്തിലാക്കാൻ പ്രഥമ പരിഗണന നൽകി നടപടി സ്വീകരിക്കണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. കൊന്നത്തടി പഞ്ചായത്തിലെ പൊന്മുടി ക്യാമ്പ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊന്നത്തടി പഞ്ചായത്തിലെ ദുരിതബാധിത മേഖലകളായ മങ്കുവ, പന്നിയാർകുട്ടി, കൊന്നത്തടി, അഞ്ചാംമൈൽ, പാക്കാലപ്പടി പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് ജയിംസ് കുളങ്ങര, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. മൽക്ക, ജയിംസ് മ്ലാക്കുഴി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോണ സാൻറു, പഞ്ചായത്ത് അംഗങ്ങളായ മേഴ്സി ജോസ്, ലിസി ജോസ്, ജയ വിജയൻ എന്നിവരോടൊപ്പം എം.എൽ.എ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.