അടിമാലി: പ്രളയക്കെടുതിയെ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾ നീതിപൂർവമാക്കാൻ സർക്കാർ ജാഗ്രത കാട്ടണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ല നേതൃയോഗം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അനാരോഗ്യകരങ്ങളായ പല പ്രവണതകളും ഉണ്ടായിട്ടുണ്ട്. ജില്ല പ്രസിഡൻറ് രവി കൺട്രാമറ്റം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എ. സനീഷ് കുമാർ, സെക്രേട്ടറിയറ്റ് അംഗം ഓമന വിജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജൻ, ശിവൻ കോഴിക്കമാലി, ജില്ല സെക്രട്ടറി സാബു കൃഷ്ണൻ, മോഹനൻ കത്തിപ്പാറ, എൻ.കെ. പ്രദീപ്, ടി.കെ. സുകുമാരൻ, കെ.കെ. സന്തോഷ്, ഇന്ദു സന്തോഷ്, സിന്ധു ജയ്മോൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.