ഇടമലക്കുടിക്ക് കൈത്താങ്ങായി പൊലീസ്​ സേന

തൊടുപുഴ: കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിക്ക് സഹായ ഹസ്തവുമായി മൂന്നാർ ജനമൈത്രി പൊലീസ്. പ്രളയാനന്തര പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതി​െൻറ ഭാഗമായി കേരള പൊലീസ് അസോസിയേഷ​െൻറയും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെയും മൂന്നാർ ജനമൈത്രി പൊലീസി​െൻറയും സഹകരണത്തോടെ ഇടമലക്കുടി പഞ്ചായത്തിലെ പരപ്പയാർ നിവാസികൾക്ക് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. ഇവിടെ നൂറോളം കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയടങ്ങിയ കിറ്റുകളാണ് നൽകിയത്. രാജമല പെട്ടിമുടിയിൽ നടന്ന ചടങ്ങിൽ കിറ്റുകളുടെ വിതരണോദ്ഘാടനം മൂന്നാർ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബു നിർവഹിച്ചു. പ്രളയത്തെ തുടർന്ന് ഇടമലകുടി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വന്നത് പരപ്പയാർകുടി നിവാസികളാണ്. വരുംദിവസങ്ങളിൽ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനാണ് മൂന്നാർ ജനമൈത്രി പൊലീസി​െൻറ തീരുമാനം. സി.ഐമാരായ എൻ.ജി. ശ്രീമോൻ, സാം ജോസ്, ൈട്രബൽ ഇൻറലിജൻറ്സ് ഉദ്യോഗസ്ഥരായ എ.എം. ഫക്രുദ്ദീൻ, വി.കെ. മധു, എ.ബി. ഖദീജ, കെ.എം. ലൈജാമോൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.