ചെറുതോണി: മുരിക്കാശ്ശേരി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി സഹദ് തനിക്ക് പഠനാവശ്യത്തിനായി ലഭിച്ച 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി മാതൃകയായി. പടമുഖം സ്നേഹമന്ദിരത്തിലെ അന്തേവാസിയായ സഹദ് വികലാംഗനും വീൽചെയറിൽ മാത്രം ജീവിക്കുന്നവനുമാണ്. ജന്മന അരക്ക് താഴേക്ക് പൂർണമായും തളർന്ന അവസ്ഥയിലായിരുന്ന സഹദിനെ മാതാപിതാക്കൾ ഉപേക്ഷിച്ചപ്പോൾ സ്നേഹമന്ദിരത്തിെൻറ തണലിൽ വിദ്യാഭ്യാസം തുടരുകയാണ്. എല്ലാ ദിവസവും വീൽചെയറിൽ സ്കൂളിലെത്തുന്ന സഹദ് അധ്യാപകർക്കും വിദ്യാർഥികൾക്കും ഏറെ പ്രിയപ്പെട്ടവനാണ്. ഏഴാം ക്ലാസിൽ പഠിക്കുേമ്പാൾ സഹദിനെ സോഷ്യൽ സയൻസ് പഠിപ്പിച്ചിരുന്ന അധ്യാപിക സാലി ജോസഫ് തെൻറ വിരമിക്കൽ സമയത്ത് സഹദിന് പത്താം ക്ലാസ് പൂർത്തിയായിക്കഴിയുമ്പോൾ തുടർ പഠനത്തിന് നൽകാൻ 10,000 രൂപ സ്കൂളിൽ ഏൽപിച്ചു. മഴക്കെടുതിയിൽ അനേകം പേർക്ക് വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലാണെന്ന വേദന നിറഞ്ഞ കാര്യം അറിഞ്ഞപ്പോൾ തനിക്ക് പഠനച്ചെലവിനായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു സഹദ്. സ്കൂൾ അധികൃതർ സഹദിെൻറ ജീവകാരുണ്യ മനസ്സിനെ സ്നേഹമന്ദിരം ഡയറക്ടർ വി.സി. രാജുവിനെ അറിയിക്കുകയും തുടർന്ന് അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഈ തുക ഇടുക്കി കലക്ടർ ജീവൻ ബാബുവിന് കൈമാറുകയുമായിരുന്നു. സഹദിന് തുടർപഠന സഹായവും വാഗ്ദാനം നൽകിയാണ് കലക്ടർ തുക ഏറ്റുവാങ്ങിയത്. സ്കൂൾ പ്രിൻസിപ്പൽ ഡെയ്സി അഗസ്റ്റിൻ, ഫാ. ജോസ് നരിതൂക്കിൽ, ബിജുമോൻ, വി.സി. രാജു, സിബിച്ചൻ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.