വണ്ണപ്പുറം: വണ്ണപ്പുറം-വെൺമണി റോഡിെൻറ സംരക്ഷണഭിത്തി ഇടിഞ്ഞതിനാൽ മാർ സ്ലീവ പള്ളിക്ക് സമീപത്തെ ട്രാൻസ്‌ഫോർമർ അപകടത്തിൽ. ഏതുനിമിഷവും തോട്ടിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്. ട്രാൻസ്ഫോർമർ മാറ്റണമെന്ന് കെ.എസ്.ഇ.ബി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. നൂറുകണക്കിന് വാഹനങ്ങൾ ഈ റൂട്ടിൽ ഗതാഗതം നടത്തുന്നുണ്ട്. എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യതയേറെയാണ്. ട്രാൻസ്ഫോർമർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും റോഡ് സംരക്ഷണഭിത്തി നിർമിക്കണമെന്നും ആവശ്യം ശക്തമാണ്. റോഡിന് സ്ഥലം വിട്ടുകിട്ടി; ആദിയാർപുരം-തെക്കേക്കുരിശുമലക്കാരുടെ സ്വപ്നം യാഥാർഥ്യമാകുന്നു നെടുങ്കണ്ടം: അരനൂറ്റാണ്ടിെൻറ കാത്തിരിപ്പിനുശേഷം പാമ്പാടുംപാറയില സുഗന്ധ വിള ഗവേഷണ കേന്ദ്രം പഞ്ചായത്തിന് സ്ഥലം വിട്ടുനൽകിയതോടെ ആദിയാർപുരം- തെക്കേക്കുരിശുമല നിവാസികളുടെ റോഡ് എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. 50 വർഷമായി നൂറിലധികം പട്ടിക ജാതി കുടുംബങ്ങൾ ഉൾെപ്പടെ അഞ്ഞൂറോളം വീട്ടുകാർ ഉപയോഗിച്ചുകൊണ്ടിരുന്ന പാമ്പാടുംപാറ-ആദിയാർപുരം റോഡിന് ആവശ്യമായ 43.60 സെൻറ് സ്ഥലമാണ് ഗവേഷണ കേന്ദ്രം പഞ്ചായത്തിനു കൈമാറിയത്. പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലൂടെ ആയിരുന്നു ആദിയാർപുരം, തെക്കേക്കുരിശുമല എന്നിവിടങ്ങളിലേക്കുള്ള റോഡ് പോകുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ റോഡ് തന്നെ ഇല്ലാത്ത അവസ്ഥ ആയിരുന്നു. കാർഷിക സർവകലാശാലയുടെ സ്ഥലം ആയിരുന്നതിനാൽ ത്രിതല പഞ്ചായത്തുകൾക്ക് റോഡിനായി ഫണ്ട് അനുവദിക്കാനും സാധിച്ചിരുന്നില്ല. പഞ്ചായത്ത് ഭരണസമിതിയും പ്രദേശവാസികളും സ്ഥലം വിട്ടുനൽകണമെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നു. മന്ത്രി എം.എം. മണി, സർവകലാശാല അധികൃതരെ ഉൾപ്പെടുത്തി വിളിച്ചുചേർത്ത യോഗത്തിൽ സ്ഥലം കൈമാറാൻ തീരുമാനിച്ചിരുെന്നങ്കിലും നടപടി വൈകി. കഴിഞ്ഞമാസം മന്ത്രി വി.എസ്. സുനിൽകുമാർ ഏലം ഗവേഷണകേന്ദ്രം സന്ദർശിച്ചപ്പോൾ ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി നിവേദനം നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ നടപടി വേഗത്തിലാക്കുകയും സ്ഥലം വിട്ടുനൽകാൻ ധാരണപത്രം ഒപ്പുവെക്കുകയുമായിരുന്നു. സർവകലാശാല ആസ്ഥാനത്ത് രജിസ്ട്രാർ ഡോ. പി.എസ്. ഗീതക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി സി.ടി. തോമസ് എന്നിവർ തയാറാക്കിയ ധാരണപത്രം യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവിൽനിന്ന് പഞ്ചായത്ത് പ്രസിഡൻറ് ആരിഫ അയ്യൂബ് ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളായ സുധ മോഹനൻ, ഷിജിമോൻ ഐപ് എന്നിവരും സംബന്ധിച്ചു. സ്ഥലം വിട്ടുകിട്ടിയ സ്ഥിതിക്ക് റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. പ്രളയത്തിൽ തകർന്ന ദേശീയപാത 183ലെ കുഴിയടക്കൽ ആരംഭിച്ചു പീരുമേട്: പ്രളയത്തിൽ തകർന്ന ദേശീയപാത 183ൽ പീരുമേട് അഴുതയാർ മുതൽ കുഴിയടക്കൽ ആരംഭിച്ചു. കരടിക്കുഴിവരെയുള്ള എട്ട് കിലോമീറ്റർ ദൂരത്തിലെ കുഴികളാണ് അടച്ചുതുടങ്ങിയത്. എന്നാൽ, ഭൂരിഭാഗം ഇടങ്ങളിലും കുഴി അടക്കാതെ പോകുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കൊടികുത്തി സെൻറ് ആൻറണീസ് കോളജിെൻറ മുൻവശം, അമലഗിരി എന്നിവിടങ്ങൾ വാഹനങ്ങൾ കടന്നുപോകാൻ സാധിക്കാത്ത രീതിയിൽ തകർന്നു കിടക്കുകയാണ്. പത്ത് മീറ്ററിലധികം നീളവും 30 സെൻറിമീറ്ററിലധികം ആഴവുമുള്ള കുഴികളാണുള്ളത്. ചുഴുപ്പ് 40ാം മൈൽ, പുല്ലുപാറ, കടുവാപ്പാറ, അമലഗിരി, വളഞ്ചാങ്കാനം പാലം, വളഞ്ചാങ്കാനം, കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളജിനു സമീപം എന്നിവിടങ്ങളിലെ കുഴികളും അപകട ഭീഷണി സൃഷ്ടിക്കുന്നു. റോഡിെൻറ ശോച്യാവസ്ഥയെ തുടർന്ന് ബസുകൾ കുട്ടിക്കാനം-മുണ്ടക്കയം റൂട്ടിൽ 15 മിനിറ്റ് വൈകിയാണ് ഓടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.