രാജാക്കാട്: വേനല്‍ കടുത്തതോടെ ഹൈറേഞ്ചിന് ഭീഷണിയായി കാട്ടുതീ. ഉള്‍ഗ്രാമ പ്രദേശങ്ങ ളിലെ മലകളില്‍ കാട്ടുതീ ആളിപ്പടരുന്നത് വന്‍ കൃഷിനാശത്തിനാണ് വഴിയൊരുക്കുന്നത്. ക ഴിഞ്ഞദിവസം മുട്ടുകാട് മുനിപ്പാറക്ക് മുകള്‍ഭാഗത്തെ അംബേദ്കര്‍ എസ്.സി കോളനിക്ക് സമീപം വന്‍ തീപിടിത്തമുണ്ടായി. ഏക്കർ കണക്കിന് പ്രദേശമാണ് കത്തിയമര്‍ന്നത്.
പ്രദേശവാസികള്‍ തോട്ടങ്ങളില്‍ ജോലിക്കുപോയതിനാല്‍ ആരും അറിഞ്ഞില്ല. വഴിയാത്രികർ തീയണക്കുകയായിരുന്നു. മലയോര മേഖല ഉണങ്ങിവരണ്ടു കിടക്കുന്നതിനാല്‍ കാട്ടുതീ ഹൈറേഞ്ചില്‍ നിത്യസംഭവമാണ്. സാമൂഹികവിരുദ്ധര്‍ തീയിടുന്ന സംഭവങ്ങളുമുണ്ട്. വേനല്‍ കടുക്കുന്നതോടെ രാജാക്കാട്, രാജകുമാരി, ചിന്നക്കനാൽ, ബൈസണ്‍വാലി തുടങ്ങിയ പഞ്ചായത്തുകളില്‍ കാട്ടുതീ പതിവാണ്. അതുകൊണ്ട് തന്നെ രാജാക്കാട്ടിലോ രാജകുമാരിയിലോ ഫയര്‍ സ്റ്റേഷന് അനുവദിക്കണമെന്ന ആവശ്യം നാട്ടുകാര്‍ കാലങ്ങളായി ഉന്നയിക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി മന്ത്രി എം.എം. മണിക്കും മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.