തൊടുപുഴ: റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന് ഒരുക്കം തുടങ്ങി. നവംബർ എട്ട്, ഒമ്പത് തീയതികളിൽ തൊടുപുഴ ഗവ. എച്ച്.എസ്.എസ്, ഗവ. വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ നടക്കുന്ന മേളയിൽ മുന്നൂറോളം ശാസ്ത്ര പ്രതിഭകൾ പെങ്കടുക്കും. മേളയുടെ നടത്തിപ്പിനായി ഇടുക്കി ഡി.ഡി.ഇ ജനറൽ കൺവീനറായി സ്വാഗതസംഘം പ്രവർത്തനം തുടങ്ങി. നവംബർ എട്ടിന് ശാസ്ത്ര, ഗണിത, സാമൂഹിക ശാസ്ത്ര, െഎ.ടി മേളയും നവംബർ ഒമ്പതിന് പ്രവൃത്തി പരിചയ മേളയുമാണ് സംഘടിപ്പിക്കുക. ജില്ലയിലെ മന്ത്രി, എം.എൽ.എമാർ, എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ മേളയുടെ രക്ഷാധികാരികൾ ആയിരിക്കും. തൊടുപുഴ ഗേൾസ് സ്കൂളിൽ ചേർന്ന സ്വാഗതസംഘം രൂപവത്കരണ യോഗം മുനിസിപ്പൽ വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ കെ. അബൂബക്കർ അധ്യക്ഷതവഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ കെ.കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ കെ.എം. ഷാജഹാൻ, ഗോപാലകൃഷ്ണൻ, വിജയകുമാരി, കെ.കെ.ആർ. റഷീദ്, ടി.കെ. അനിൽകുമാർ, ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ, പ്രിൻസിപ്പൽ യു.എൻ. പ്രകാശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.