ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ വ്യഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും വേനൽ മഴയിലും വൻ നാശനഷ്ടം. വെൺമണി ബ്ലാത്തിക്കവല തോട്ടുപറമ്പിൽ ഭാസ്കരെൻറ വീട് പൂർണമായും തകർന്നു. രാത്രി 9.30ഓടെയായിരുന്നു സംഭവം. വീടിെൻറ ഷീറ്റ് പൂർണമായും കാറ്റെടുത്തു. മുറ്റത്തു നിന്ന വൻ ഈട്ടിമരം വീടിനുമുകളിലേക്ക് ഒടിഞ്ഞുവീണു. വീട്ടുടമസ്ഥർ വീടുവിട്ട് പുറത്തിറങ്ങിയ ഉടനെയായിരുന്നു ഇത്. തലനാരിഴക്കാണ് ഭാസ്കരനും ഭാര്യയും മകൻ അഭിലാഷും ഭാര്യ രജനിയും മകൾ ആർദ്രയും രക്ഷെപ്പട്ടത്. കാറ്റിൽ ഇവരുടെ കൃഷിയിടവും നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ഭാസ്കരൻ പറഞ്ഞു. മഴയിലും കാറ്റിലും റോഡ് സൈഡിൽ നിന്ന രണ്ട് വൻമരങ്ങളും ഒടിഞ്ഞുവീണു. ഈ പാതയിൽ വെൺമണി മുതൽ വണ്ണപ്പുറംവരെ ഭാഗത്ത് നേരിയ കാറ്റ് ഉണ്ടായാൽ പോലും നിലംപൊത്താവുന്ന വൻ ഉണക്കമരങ്ങളുണ്ട്. വാഹനങ്ങൾ കുറവായതും രാത്രിയായതിനാലും അപകടം തലനാരിഴക്കാണ് ഒഴിവായത്. ബ്ലാത്തിക്കവല സ്വദേശി കലയത്തോലിൽ കൃഷ്ണെൻറ കൃഷിയിടം പൂർണമായും നശിച്ചു. വെട്ടാറായ 150ഓളം റബറും വിളവെടുത്തുകൊണ്ടിരുന്ന 50ഒാളം കുരുമുളക് ചെടികളും ഒന്നരയേക്കർ കൃഷിസ്ഥലത്ത് ഉണ്ടായിരുന്ന കൊക്കോയും കമുകും പ്ലാവുകളും കാറ്റിൽ പൂർണമായും നശിച്ചു. അഞ്ചുലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കലയത്തോലിൽ കൃഷ്ണൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.