തൊടുപുഴ: കുടുംബശ്രീ ജില്ല മിഷൻ 19ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലതല കലാ കായിക മത്സരങ്ങൾ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂളിൽ നടന്നു. കുടുംബശ്രീ കുടുംബങ്ങളിൽനിന്നുള്ള 500ലേറെ േപർ പങ്കെടുത്തു. കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സഫിയ ജബ്ബാർ നിർവഹിച്ചു. തൊടുപുഴ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കെ. ജമീല അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലമിഷൻ കോഒാഡിനേറ്റർ ആർ. ബിനു മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ കൺസൾട്ടൻറ് വെൻറിഷ് ജോയ് സ്വാഗതവും ബി. സരളമ്മ നന്ദിയും പറഞ്ഞു. ഒമ്പത് കായികയിനങ്ങളിലും 16 കലാമത്സര ഇനങ്ങളിലുമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽനിന്ന് 200ഓളം മത്സരാർഥികൾ പങ്കെടുത്തു. ശനിയാഴ്ച നടക്കുന്ന ജില്ല വാർഷികം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. കലാകായിക മത്സരവിജയികൾക്ക് സമ്മാനം മന്ത്രി വിതരണം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇ.എസ്. ബിജിമോൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കുടുംബശ്രീ സംരംഭമായ ഇമശ്രീ മിൽക്ക് െപ്രാഡ്യൂസർ കമ്പനി പ്രമോഷൻ വിഡിയോ പ്രകാശനം റോഷി അഗസ്റ്റ്യൻ എം.എൽ.എ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.