അടിമാലി: ഹരിത ടൂറിസത്തിന് ഒേട്ടറെ സാധ്യതകള്‍ തുറന്നുനല്‍കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയുടെ പ്രഖ്യാപനം വൈകുന്നു. അടിമാലി, വെള്ളത്തൂവല്‍, കൊന്നത്തടി, മാങ്കുളം, പള്ളിവാസൽ, ബൈസണ്‍വാലി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചെറിയ പ്രകൃതി ആസ്വാദന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ചേര്‍ത്ത് പദ്ധതികള്‍ തയാറാക്കിയാൽ വിനോദസഞ്ചാര മേഖലയില്‍ വൻ കുതിച്ചുചാട്ടംതന്നെ നടത്താൻ കഴിയും. അടിമാലി പഞ്ചായത്തിലെ ചീയപ്പാറ, വാളറ, വെള്ളച്ചാട്ടങ്ങളും കുതിരകുത്തി എക്കോപോയൻറും ഇളംബ്ലാശേരി, കമ്പിലൈന്‍, പടിക്കപ്പ് തുടങ്ങി പ്രകൃതിരമണീയ പ്രദേശങ്ങളും സാഹസിക ടൂറിസത്തിന് ഉതകുന്ന ആവറുകുട്ടി, കുറത്തിഭാഗവും കാട്ടാനകളുടെ നിത്യസാന്നിധ്യമായ മാങ്കുളം പഞ്ചായത്തിലെ ആനകുളവും പെരുമന്‍കുത്ത് വെള്ളച്ചാട്ടവും നക്ഷത്രകുത്ത് വെള്ളച്ചാട്ടവും വൈദ്യുതിയുടെ നാടായ വെള്ളത്തൂവലിലെ വൈദ്യുതി നിലയങ്ങളും ചെങ്കുളം, കല്ലാര്‍കുട്ടി അണകെട്ടുകളും കൊന്നത്തടിയിലെ കാര്‍ഷിക മേഖലയിലെ ടൂറിസം സാധ്യതകളും ഏലമലക്കാടും തണുത്ത കാലാവസ്ഥകൊണ്ട് അനുഗൃഹീതമായ ബൈസണ്‍വാലി, പള്ളിവാസല്‍ പഞ്ചായത്തുകളിലെ ടൂറിസം പോയൻറുകളും സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം കേന്ദ്രങ്ങളാക്കി ഈ പഞ്ചായത്തുകളെ മാറ്റാൻ സാധിക്കും. ഇതോടൊപ്പം പദ്ധതിഹരിത ടൂറിസത്തിനും പിന്നാക്കം നില്ക്കുന്ന കിഴക്കന്‍മേഖലയിലെ പ്രദേശങ്ങളുടെ വികസനത്തിനും വിപുല സാധ്യതകള്‍ തുറന്നുനല്‍കുന്നതാണ്. എന്നാല്‍, ഈ പ്രദേശങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ട അവസ്ഥയിലാണിപ്പോഴും. സഞ്ചാരികള്‍ ധാരാളമായെത്തുന്ന ചീയപ്പാറ വാളറ വെള്ളച്ചാട്ടങ്ങൾ കടുത്ത അവഗണനയാണ് ഇപ്പോള്‍ നേരിടുന്നത്. പ്രാഥമികാവശ്യങ്ങൾപോലും നിര്‍വഹിക്കാന്‍ ഇവിടെ സൗകര്യമില്ലാത്ത അവസ്ഥയാണ് ഉള്ളത്. പ്രകൃതിസൗന്ദര്യ ആസ്വാദനവും സാഹസികതയും ജലവിനോദവുമൊക്കെ ഒരുക്കാവുന്ന ഗ്രാമീണ ഹരിത ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കിയാൽ കിഴക്കന്‍ മേഖലയുടെതന്നെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലാവും. പ്രകൃതിരമണീയമായ കാഴ്ചകള്‍ നിറയെ ഉള്ള കല്ലാര്‍കുട്ടി ഡാമിനോട് ചേര്‍ന്ന് ബോട്ടിങ്ങും മറ്റ് ജലവിനോദങ്ങളും ഒരുക്കാന്‍ കഴിഞ്ഞാല്‍ വന്‍ മുന്നേറ്റം ഈ മേഖലയില്‍ നേടാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.