തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും മോഷണവും കുറ്റകൃത്യങ്ങളും വർധിച്ച സാഹചര്യത്തിലാണ് അടിയന്തരമായി കാമറ അറ്റകുറ്റപ്പണി നടത്താൻ തൊടുപുഴ ഡിവൈ.എസ്.പി കരാറുകാർക്ക് നിർദേശം നൽകിയത്. ഇതേതുടർന്ന് കാമറകൾ ഒാരോന്നും പ്രവർത്തനസജ്ജമാക്കിവരുന്നതായും പ്രധാന ഇടങ്ങളിലെ ജോലികൾ പൂർത്തിയായതായും തൊടുപുഴ ഡിവൈ.എസ്.പി ഒാഫിസിൽനിന്ന് അറിയിച്ചു. കൂടാതെ, നഗരസഭയും പത്തോളം സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കാൻ തീരുമാനിച്ചു. നഗരത്തിലും മറ്റുമായി 82ഓളം കാമറയാണ് സ്ഥാപിച്ചിരുന്നത്. എന്നാല്‍, ഇവയെല്ലാം പലപ്പോഴായി തകരാറിലായി. കാമറകള്‍ സ്ഥാപിച്ച് മാസങ്ങള്‍ക്കുള്ളില്‍ പലതും പൂര്‍ണമായോ ഭാഗികമായോ പ്രവര്‍ത്തനരഹിതമാവുകയും മരച്ചില്ലകൾ വീണ് കേബിളുകൾ പൊട്ടുകയുമായിരുന്നു. പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നപ്പോള് റോഡപകടങ്ങള്‍ കുറക്കാനും ഗതാഗതസംവിധാനം സുഗമമായി നടത്താനും മറ്റ് അതിക്രമങ്ങള്‍ കുറക്കാനും സാധിച്ചിരുന്നു. നഗരത്തിലെ കുറ്റകൃത്യങ്ങളിൽ പൊലീസിന് ഏറെ സഹായകമായ രീതിയിലായിരുന്നു ഇതിെൻറ പ്രവർത്തനം. എന്നാൽ, ഇവ തകരാറിലായതോടെ നഗരത്തിൽ മോഷണമടക്കം വർധിക്കുകയാണ്. വന്‍തോതില്‍ ഭിക്ഷാടന മാഫിയയും നഗരത്തിലെത്തിയിട്ടുണ്ട്. ഇവരില്‍ മോഷ്ടാക്കളും ഇള്ളതായി െപാലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നഗരത്തിലെ എല്ലാ തരത്തിലുമുള്ള ചലനങ്ങളും തൊടുപുഴ സ്റ്റേഷനില്‍ ഇരുന്നുതന്നെ അറിയാനുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് നടപടി പുരോഗമിക്കുന്നത്. തൊടുപുഴ സ്റ്റേഷനിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് കാമറകളുടെ ഒാരോ ചലനവും നിരീക്ഷിക്കുന്നത്. പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാനാണ് നഗരസഭയുടെ നേതൃത്വത്തിൽ മുൻൈകെ യെടുത്ത് നിരീക്ഷണകാമറ ഘടിപ്പിക്കുന്നത്. അടുത്തിടെ തൊടുപുഴയാറ്റിലേക്ക് വൻതോതിൽ മാലിന്യം തള്ളുന്ന പ്രവണത വർധിച്ചുവരുകയാണ്. തുടർന്നാണ് നഗരസഭ നേരിട്ട് നഗരത്തിൽ പത്ത് ലക്ഷം രൂപ മുടക്കി കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.