അടിമാലി: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച നേട്ടവുമായി അടിമാലി സബ് ജില്ലയിലെ സർക്കാർ സ്കൂളുകൾ. നാല് എ പ്ലസ് അടക്കം 95 ശതമാനം വിജയവുമായി ദേവിയാർ കോളനി ഗവ. ഹൈസ്കൂളാണ് സർക്കാർ സ്കൂളുകളിൽ മുന്നിലെത്തിയത്. 80 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ആദിവാസികളും പിന്നാക്ക വിഭാഗക്കാരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ അധികവും. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകരുടെയും പി.ടി.എയുടെയും നിരന്തര പരിശ്രമമാണ് വിജയത്തിന് പിന്നിൽ. രാത്രി ക്ലാസുകളും സ്പെഷൽ ക്ലാസുകളുമായി സജീവമായിരുന്നു ഈ സ്കൂൾ. കുരങ്ങാട്ടി ഗവ. സ്കൂൾ നൂറുശതമാനം വിജയം നേടിയപ്പോൾ അടിമാലി ഗവ. ഹൈസ്കൂൾ 99 ശതമാനം വിജയം നേടി. എയിഡഡ് സ്കൂളുകളിൽ അടിമാലി ഫാത്തിമമാത ഗേൾസ് ഹൈസ്കൂളിന് ഇക്കുറി ഒരാളുടെ തോൽവി നൂറുശതമാനം നഷ്ടമാക്കി. എങ്കിലും 25 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. മാങ്കടവ് കാർമൽ മാത സ്കൂളും തോക്കുപാറ സെൻറ് സെബാസ്റ്റ്യൻ സ്കൂളും 99 ശതമാനം വിജയം നേടി. ഇവിടെ പരീക്ഷ എഴുതിയ മൂന്നുവീതം കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കല്ലാർകുട്ടി, വെള്ളത്തൂവൽ സർക്കാർ സ്കൂളുകളിലും ഇക്കുറി വിജയശതമാനം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.