മൂന്നാർ: ഇടമലക്കുടിയിൽനിന്ന് പത്താം ക്ലാസ് പരീക്ഷ എഴുതിയ ഏക വിദ്യാർഥിക്ക് ജയം. ഇടമലക്കുടി കീഴ്പത്താംകുടിയിൽ ചിന്നസ്വാമി-സെൽവി ദമ്പതികളുടെ മകൻ തങ്കസ്വാമിയാണ് വിജയിച്ചത്. മൂന്നാർ മോഡൽ െറസിഡൻഷ്യൽ സ്കൂളിൽനിന്ന് തങ്കസ്വാമിയടക്കം 24 കുട്ടികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. മുഴുവൻ പേരും വിജയിച്ചു. കഴിഞ്ഞവർഷം ഇടമലക്കുടിയിൽനിന്ന് നാല് കുട്ടികൾ പരീക്ഷയെഴുതി വിജയിച്ചിരുന്നെങ്കിലും ഇത്തവണ ഒരാൾ മാത്രേമ പരീക്ഷ എഴുതാനുണ്ടായിരുന്നുള്ളൂ. പരീക്ഷയിൽ വിജയിച്ചത് ഇതുവരെയും തങ്കസ്വാമി അറിഞ്ഞിട്ടില്ല. വാർത്തയറിയിക്കാൻ ഫോണടക്കമുള്ള സൗകര്യം കുടിയിൽ ഇല്ലാത്തതാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.