തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് സ്ഥാപിക്കുന്നതിനെതിരായ സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും എതിർപ്പിനെത്തുടർന്ന് നഗരസഭ ചെയർപേഴ്സെൻറ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ചർച്ചയിലും പരിഹാരം ഉണ്ടായില്ല. കെ.എസ്.ആർ.ടി.സിക്ക് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് അനുവദിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും പ്രതിനിധികൾ ഉറച്ചുപറഞ്ഞതോടെയാണ് ചർച്ച വഴിമുട്ടിയത്. പൊതുജനങ്ങളുടെ സൗകര്യാർഥമാണ് തൊടുപുഴ നഗരസഭ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിക്ക് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് അനുവദിക്കാൻ കൗൺസിൽ യോഗം ചേർന്ന് തീരുമാനമെടുത്തത്. എന്നാൽ, ഇതിനു പിന്നാലെ തൊടുന്യായവാദങ്ങൾ ഉയർത്തി സ്വകാര്യ ബസ് ഉടമകൾ സമരവുമായി രംഗത്ത് വരുകയായിരുന്നു. ബസ് സ്റ്റാൻഡ് ബഹിഷ്കരണം അടക്കമുള്ള സമരരീതികളും ഇവർ സ്വീകരിച്ചു. ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനാണ് നഗരസഭ അധികൃതർ ശ്രമിച്ചത്. ഇതിനായി സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും യൂനിയൻ പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി മാനേജ്മെൻറിെൻറയും േട്രഡ് യൂനിയനുകളുടെയും ഭാരവാഹികൾ തുടങ്ങിയവരെ ചർച്ചക്ക് ക്ഷണിക്കുകയായിരുന്നു. നഗരസഭ ചെയർപേഴ്സൻ സഫിയ ജബ്ബാറിെൻറ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ മുൻ ചെയർമാൻ എ.എം. ഹാരിദ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പരിധിയിലെ കൗൺസിലർ രേണുക രാജശേഖരൻ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.