അടിമാലി: ഇടുക്കിയിൽ ഭൂമികൈയേറാൻ തമിഴ്നാടും രംഗത്ത്. കേരളവും തമിഴ്നാടും അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിലാണ് തമിഴ്നാട് കൈയേറ്റം തുടരുന്നത്. ബോഡിമെട്ട്, ചിന്നാർ, കമ്പംമെട്ട് ചെക്ക്പോസ്റ്റുകളുടെ ഭാഗത്ത് 100 മീറ്ററിലധികം സ്ഥലം ഇേതാടകം തമിഴ്നാട് കൈയേറി. നേരേത്ത ചിന്നാർ ചെക്ക് പോസ്റ്റിന് സമീപത്തെ തോട് കേരളത്തിെൻറ അധീനതയിലായിരുന്നു. മാസങ്ങൾക്കുമുമ്പ് ഇവിടെ തോടിനുകുറുകെ പാലം തീർത്ത തമിഴ്നാട് അടുത്തിടെ കേരളത്തിെൻറ ഭൂമിയിലേക്ക് കടന്ന് ൈകയറ്റം നടത്തുകയും വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച കൊടിമരങ്ങൾ ഉൾപ്പെടെ പിഴുതുകൊണ്ടുപോവുകയും ചെയ്തു. ഇതിനുപുറമെ മൂന്നാർ അടക്കമുള്ള പ്രദേശങ്ങളിൽ ടൂറിസ്റ്റ് ഹോമുകളും വീടുകളും റിസോർട്ടുകളും തമിഴ്നാട്ടിലെ ചിലർ വാങ്ങിക്കൂട്ടുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇടുക്കിയിലെ 20ലേറെ പഞ്ചായത്തുകൾ തമിഴ് ഭൂരിപക്ഷ പ്രദേശമാണ്. ഇതിനിടെ, മൂന്നാറിൽ പരിസ്ഥിതിക്ക് ആഘാതമേൽപിക്കുന്നതരത്തിൽ മലമുകളിലെ പാറകൾ ഇളക്കിയും മലയിടിച്ച് റോഡ് ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് കണ്ടതിനെത്തുടർന്ന് തൊടുപുഴ വിജിലൻസ് പള്ളിവാസൽ പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ അന്വേഷണം തുടങ്ങുകയും ചെയ്തു. സ്റ്റോപ് മെമ്മോ കൊടുത്ത സ്ഥലങ്ങളിൽ വീണ്ടും നിർമാണം തുടരാൻ കാരണം വില്ലേജിലെ ജീവനക്കാരുടെയും പഞ്ചായത്ത് ജീവനക്കാരുടെയും ഒത്താശയാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പെർമിറ്റുകൾ പരിശോധിക്കും. പല ബഹുനിലക്കെട്ടിടങ്ങൾക്കും നികുതി ചുമത്തിയതിലും വൻ ക്രമക്കേട് നടന്നതായി വിവരമുണ്ട്. കെട്ടിടം ഒറ്റനിലയിൽ പണിയാൻ ലഭിച്ച അനുമതിക്ക് വിരുദ്ധമായി അഞ്ചും ആറും നിലകളോടെ കൂറ്റൻ കെട്ടിടങ്ങളും മേഖലയിൽ റിസോർട്ട് മാഫിയ പണിതുയർത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മലയിടിച്ച് തുരക്കാൻ ഒത്താശ ചെയ്യുകയാണെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.