നെടുങ്കണ്ടം: പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മധ്യവയസ്കനും സംഭവം മറച്ചുവെക്കാൻ കൂട്ടുനിന്നതിന് ഭാര്യയും അറസ്റ്റിൽ. കരുണാപുരം തുണ്ടുപുരയിടത്തിൽ കുഞ്ഞുമോൻ എന്ന ഫീലിപ്പോസ് (52), ഭാര്യ ലൈസാമ്മ (45) എന്നിവരാണ് പിടിയിലായത്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ തെൻറ ഭർത്താവിെൻറ പേര് പറയരുതെന്നും കൂടെ പഠിക്കുന്ന ആരുടെയെങ്കിലും പേര് പറയണമെന്നും ലൈസാമ്മ കുട്ടിയെ നിർബന്ധിച്ചതായും പൊലീസ് പറഞ്ഞു. അസ്വസ്ഥത മൂലം പെൺകുട്ടിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴാണ് ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. കുഞ്ഞുമോനും ലൈസാമ്മയും രണ്ടാം വിവാഹക്കാരാണ്. കുഞ്ഞുമോെൻറ ആദ്യ ഭാര്യയും മൂത്ത കുട്ടിയും ഇയാളുടെ കടുത്ത പീഡനം മൂലം വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. പിന്നീടാണ് ലൈസാമ്മയെ വിവാഹം ചെയ്തത്. നെടുങ്കണ്ടം സി.ഐ റെജി എം.കുന്നിപ്പറമ്പൻ, എ.എസ്.ഐ സി.ഡി. മനോജ്, ബിജു ലൂക്കോസ്, ഷാനവാസ് ഖാൻ, വനിത പൊലീസ് ഓഫിസർമാരായ റെസിയ, രേവതി എന്നിവരാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.