കാഞ്ഞാർ: ഇലവീഴാപൂഞ്ചിറയിലെ കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം മരവിച്ചു. കൈയേറ്റം നടക്കുന്നുവെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടന്ന നടപടികളാണ് കടലാസിൽ ഉറങ്ങുന്നത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൈയേറ്റം ഉണ്ടെങ്കിൽ ഒഴിപ്പിക്കണമെന്ന് 2016 നവംബറിൽ അദാലത് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇലവീഴാപൂഞ്ചിറയുടെ മലമുകളിൽ സ്വകാര്യ വ്യക്തിക്ക് 3.80 ഏക്കർ ഭൂമിക്ക് പട്ടയം ലഭിച്ചിട്ടുണ്ട്. റവന്യൂ ഭൂമിയാൽ ചുറ്റപ്പെട്ട പ്രദേശത്തിനാണ് പട്ടയം ലഭിച്ചത്. ഈ പട്ടയത്തിെൻറ സാധുത പരിശോധിക്കണമെന്നും സമീപത്തെ റവന്യൂ ഭൂമി ൈകയേറിയത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ അദാലത് കോടതിയെ സമീപിച്ചത്. കൂടാതെ ഈ ഭൂമിയിലേക്ക് പത്ത് അടി വീതിയിൽ 500 മീറ്ററോളം നീളത്തിൽ റവന്യൂ ഭൂമി കൈയേറി റോഡും നിർമിച്ചു. ഇക്കാര്യങ്ങളെല്ലാം സബ് കലക്ടർ ഉൾെപ്പടെയുള്ള റവന്യൂ സംഘം സ്ഥലത്ത് എത്തി പരിശോധിച്ചതാണ്. പിന്നീടുള്ള നടപടിക്രമങ്ങൾ ചിലരുടെ സമ്മർദം മൂലം നിലച്ചെന്ന് നാട്ടുകാർ പറയുന്നു. പ്രാരംഭ നടപടിയെന്ന നിലയിൽ റവന്യൂ അധികൃതർ സ്ഥലം അളന്നപ്പോൾ തന്നെ ൈകയേറ്റമുള്ളതായി വ്യക്തമായിരുന്നു. തൊടുപുഴ താലൂക്ക് സർവേയർ എത്തി സർക്കാർ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയപ്പോഴാണ് കൈയേറ്റം കണ്ടെത്തിയത്. കൂടാതെ കൈയേറ്റം നടന്ന സ്ഥലത്ത് പഞ്ചായത്തിെൻറ അനുമതിയില്ലാതെ നിർമാണവും നടന്നിരുന്നു. കൈയേറ്റം നടന്ന സ്ഥലത്ത് സ്വകാര്യ വ്യക്തി വിനോദസഞ്ചാരികൾക്കായി കോട്ടേജ് നിർമിച്ചതായും കണ്ടെത്തി. ഈ കോട്ടേജിന് അനുമതിയുമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ്. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. നടപടി ആവശ്യപ്പെട്ട് കലക്ടർക്കും റവന്യൂ മന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.