തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി കലക്ടറുടെ ചേംബറിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അവലോകനം ചെയ്തു. നിർമാണപ്രവർത്തനങ്ങളും അനുബന്ധ ജോലികളും സമയബന്ധിതമായി തീർക്കാൻ ക്രമീകരണങ്ങൾ നടത്താൻ നിർമാണ ഏജൻസിയായ കിറ്റ്കോക്ക് യോഗം നിർദേശം നൽകി. നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ ജനപ്രതിനിധികളുടെയും കലക്ടറുടെയും ശ്രദ്ധയിൽ അപ്പപ്പോൾ കൊണ്ടുവന്ന് പരിഹാരം കാണണമെന്ന് യോഗത്തിൽ ജോയ്സ് ജോർജ് എം.പിയും റോഷി അഗസ്റ്റിൻ എം.എൽ.എയും നിർദേശിച്ചു. അക്കാദമിക് ബ്ലോക്ക് നിർമാണം പൂർത്തിയാക്കുന്നതോടൊപ്പം ഇലക്ട്രിക്കൽ ജോലികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ക്രമീകരണം ഉണ്ടാകണം. മഴ ആരംഭിക്കുന്നതിന് മുമ്പ് കാമ്പസിൽ ആവശ്യമായ സ്ഥലങ്ങളിൽ റീറ്റെയിനിങ് വാൾ നിർമാണം പൂർത്തിയാക്കണം. പട്ടിക വർഗ വിദ്യാർഥികളുടെ ഹോസ്റ്റലിെൻറ പ്രവർത്തനങ്ങൾ 15 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ യോഗത്തിൽ അറിയിച്ചു. ടി.ബി സെൻറർ മാറ്റി സ്ഥാപിക്കാനും നടപടി സ്വീകരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ്, കലക്ടർ ജി.ആർ. ഗോകുൽ, ജോയ്സ് ജോർജ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, എ.ഡി.എം കെ.കെ.ആർ. പ്രസാദ്, ആർ.ഡി.ഒ പി.ജി. രാധാകൃഷ്ണൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.പി. മോഹനൻ, ഡി.എം.ഒ ഡോ. ടി.ആർ. രേഖ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.