സ​ർ​ക്കാ​ർ വാ​ഗ്​​ദാ​നം നി​റ​വേ​റ്റി –സി.​പി.​എം

ചെറുതോണി: ജില്ലയിലെ കർഷകർ ഉന്നയിച്ച മുഴുവൻ ഭൂപ്രശ്നങ്ങളും പരിഹരിക്കാൻ തീരുമാനിച്ചതിലൂടെ ഇടതുസർക്കാർ ഭരണത്തിലെത്തി ഒരുവർഷം തികയും മുമ്പുതന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 50 വർഷമായി ഇടുക്കിയിലെ ജനങ്ങൽ ആവശ്യപ്പെട്ടിട്ടും പരിഹരിക്കപ്പെടാതെപോയ പ്രശ്നങ്ങൾക്കാണ് പരിഹാരമുണ്ടായത്. കുടിയേറ്റക്കാരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് പൊതുജനമധ്യേ അപമാനിക്കുന്ന യു.ഡി.എഫ് രാഷ്ട്രീയത്തിനും ഉദ്യോഗസ്ഥ-മാധ്യമ കൂട്ടുകെട്ടുകൾക്കും മറുപടിയാണ് സർക്കാർ തീരുമാനം. കർഷകർ നട്ടുപിടിപ്പിച്ച 28 ഇനം മരങ്ങൾ ഇനി കൃഷിക്കാരന് യഥേഷ്ടം ഉപയോഗിക്കാം. യു.ഡി.എഫ് സർക്കാറിെൻറ കർഷകവിരുദ്ധ ഉത്തരവാണ് എൽ.ഡി.എഫ് സർക്കാർ തിരുത്തിയത്. വ്യാപാര സ്ഥാപനങ്ങൾക്ക് പട്ടയം നൽകാനും പട്ടയം നൽകാൻ യു.ഡി.എഫ് സർക്കാർ ഏർപ്പെടുത്തിയിരുന്ന വരുമാന പരിധി എടുത്തുകളയാനും തീരുമാനമായെന്നും ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.