മൂന്നാർ: ഗുണ്ടുമല എസ്റ്റേറ്റിലെ ബെൻമൂർ ഡിവിഷനിൽ ശിശുപരിചരണ കേന്ദ്രത്തിലെ ആയ കൊല്ലപ്പെട്ട സ്ഥലം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. മൂന്നാറിലെ കൈയേറ്റ പ്രദേശങ്ങൾ കാണാനെത്തിയ ചെന്നിത്തല പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവസ്ഥലത്ത് എത്തിയത്. കൊലപാതകം നടന്ന ശിശുപരിചരണ കേന്ദ്രത്തിെൻറ കെട്ടിടവും കണ്ടു. ശിശുപരിചരണ കേന്ദ്രത്തിലെ ആയ രാജഗുരു കൊല്ലപ്പെട്ടിട്ട് 56 ദിവസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് പൊലീസിെൻറ ഗുരുതര വീഴ്ചയാണെന്ന് ചെന്നിത്തല പിന്നീട് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇൗ സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പ്രതികളെ ഉടൻ പിടികൂടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ, മുൻ എം.എൽ.എ എ.കെ. മണി, ഇ.എം. ആഗസ്തി തുടങ്ങിയവർ ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.