ദു​രി​തം​വി​ത​ച്ച​വ​ർ ര​ക്ഷ​ക​വേ​ഷം​കെ​ട്ടി വീ​ണ്ടും വ​ഞ്ചി​ക്കു​ന്നു –വൈ​ക്കം വി​ശ്വ​ൻ

ചെറുതോണി: കർഷകജനതക്കുമേൽ ദുരിതംവിതച്ചവർ രക്ഷക വേഷംകെട്ടി വീണ്ടും വഞ്ചിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. ചെറുതോണിയിൽ കർഷകസംഘം സംഘടിപ്പിച്ച കർഷകകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാഡ്ഗിൽ-, കസ്തൂരിരംഗൻ കമീഷനുകളെ നിയോഗിച്ചവരും ജില്ലയിലെ 47 വില്ലേജുകൾ ഇ.എസ്.എ ആയി പ്രഖ്യാപിച്ച് ഉത്തരവിറക്കിയവരും 16 ഉപാധികളുള്ള പട്ടയം അടിച്ചേൽപ്പിച്ചവരും യു.പി.എ, യു.ഡി.എഫ് സർക്കാറുകളാണ്. അധികാരത്തിലിരുന്നപ്പോൾ കർഷകരെ മറന്നുപോയ കോൺഗ്രസും കേരള കോൺഗ്രസും ഇപ്പോൾ നടത്തുന്ന കപട സമരം നാടകമാണ്. കർഷകസംഘം ഉന്നയിച്ച എല്ലാ പ്രശ്നങ്ങൾക്കും എൽ.ഡി.എഫ് സർക്കാർ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10ന് ആരംഭിച്ച് കർഷകകൂട്ടായ്മ വൈകീട്ട് അഞ്ചിന് സമാപിച്ചു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കർഷക കൂട്ടായ്മയിൽ 1001പേരാണ് പങ്കെടുത്തത്. ഉദ്ഘാടന സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് സി.വി. വർഗീസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.