നെടുങ്കണ്ടം: തമിഴ്നാടിെൻറ ഭൂമി കൈയേറി എക്സൈസ് ചെക്പോസ്റ്റ് കണ്ടെയ്നർ സ്ഥാപിച്ചെന്ന് ജില്ല റവന്യൂ വിഭാഗം. തമിഴ്നാടിനോട് ചേർന്ന് കമ്പംമെട്ട് അതിർത്തിയിൽ എക്സൈസ് വകുപ്പ് സ്ഥാപിച്ച ചെക്പോസ്റ്റ് കണ്ടെയ്നർ മാറ്റി സ്ഥാപിക്കണമെന്ന നിലപാടിലാണ് റവന്യൂ വിഭാഗം. ഈ മലക്കം മറിച്ചിലിൽ ദുരൂഹതയുള്ളതായാണ് വിലയിരുത്തൽ. ആദ്യഘട്ടത്തിൽ നടത്തിയ സർവേയിൽ പലതവണ അതിർത്തി അളന്നു തിട്ടപ്പെടുത്താനെത്തിയ തമിഴ്നാട് റവന്യൂ വിഭാഗത്തിനു ഇതുവരെ കൃത്യമായി അതിർത്തി നിർണയിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനിടെയാണ് അതിർത്തിയിൽ എക്സൈസ് അധികൃതർ സ്ഥാപിച്ച കണ്ടെയ്നർ മാറ്റി സ്ഥാപിക്കണമെന്ന സമ്മർദവുമായി ജില്ലയിലെ റവന്യൂ വിഭാഗം രംഗത്തെത്തിയത്. ഉടുമ്പൻചോലയിലെ റവന്യൂ അധികൃതർ കമ്പംമെട്ടിൽ നടത്തിയ ആദ്യ പരിശോധനയിൽ നേരത്തേ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന കല്ലുകൾ പലതും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. കമ്പംമെട്ടിലെ സംസ്ഥാന അതിർത്തിയിൽ എക്സൈസിെൻറ മൊഡ്യൂൾ കണ്ടെയ്നർ ചെക്പോസ്റ്റ് സ്ഥാപിക്കാനൊരുങ്ങിയത് തമിഴ്നാട് വനംവകുപ്പ് തടഞ്ഞത് സംബന്ധിച്ചുണ്ടായ അതിർത്തി തർക്കം പരിഹരിക്കാനാണ് ഇരു സംസ്ഥാനങ്ങളിലെയും റവന്യൂ അധികൃതർ സംയുക്തമായി അതിർത്തി അളന്ന് തിട്ടപ്പെടുത്താനും തുടർന്ന് സംയുക്ത യോഗം ചേർന്ന് ചർച്ച നടത്താനും തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.