കു​ടി​വെ​ള്ള ക്ഷാ​മം: കാ​ലി​ക്കു​ട​ങ്ങ​ളു​മാ​യി നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു

മറയൂർ: കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. മറയൂർ പഞ്ചായത്തിൽ നൂറുവീട്, ബാബുനഗർ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതേതുടർന്ന് പ്രദേശത്തെ സ്ത്രീകൾ തമ്മിൽ വെള്ളം ശേഖരിക്കുന്നതിെൻറ പേരിൽ വാക്കുതർക്കവും കൈയേറ്റവുമുണ്ടായി. തുടർന്ന് മറയൂർ പൊലീസും പഞ്ചായത്ത് അധികൃതരും സംഭവ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുന്നതിെൻറ ഭാഗമായി രണ്ടു ദിവസത്തിനുള്ളിൽ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, അഞ്ചു ദിവസം പിന്നിട്ടിട്ടും കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർക്കായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ബാബുനഗർ നിവാസികൾ പഞ്ചായത്ത് ഓഫിസിൽ കാലിക്കുടങ്ങളുമായെത്തി പ്രതിഷേധിച്ചത്. മുൻ കാലങ്ങളെ അപേക്ഷിച്ച് മറയൂർ മേഖലയിൽ ഇത്തവണ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. എന്നാൽ, പൊതുടാപ്പുകളിലൂടെ വിതരണം ചെയ്യപ്പെടുന്ന കുടിവെള്ളം മറയൂർ മേഖലയിലെ റിസോർട്ടുകളും ഹോട്ടലുകളിലും ഹോസുകൾ കുത്തി അനധികൃതമായി ഉപയോഗിക്കുന്നത് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇതുമൂലം സാധാരണക്കാരായ കൂലിപ്പണിക്കാരാണ് ബുദ്ധിമുട്ടിലായതെന്നും നാട്ടുകാർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.