തൊടുപുഴ: നഗരത്തിൽ വൈദ്യുതി വിതരണം ഭൂഗർഭ കേബിളുകൾ ആക്കുന്ന ജോലിക്ക് തുടക്കമായി. തൊടുപുഴ സബ്സ്റ്റേഷനില്‍നിന്ന് പ്രധാന മേഖലകളിലേക്കുള്ള 11 കെ.വി വൈദ്യുതി ലൈനുകള്‍ ഭൂമിക്കടിയിലൂടെ ആക്കാൻ 1.76 കോടിയുടെ കേന്ദ്രഫണ്ട് ഉപയോഗിച്ച് ആർ.എ.പി.ഡി.ആര്‍.പി പദ്ധതിപ്രകാരമുള്ള ജോലികളാണ് നടന്നുവരുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തകരാറിന് ശാശ്വത പരിഹാരമാകും. നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും പ്രധാന ഫീഡറുകളായ വെങ്ങല്ലൂർ, ഇടവെട്ടി, നഗരസഭ മേഖല എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണമാണ് ഭൂഗർഭ കേബിളുകൾ വഴിയാക്കുന്നത്. ഇതിനായി നഗരസഭയുടെ ഒന്നും 34 ഉം വാര്‍ഡുകളിലൂടെ റോഡ് മുറിച്ച് ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ കേബിളുകള്‍ വലിക്കും. വെങ്ങല്ലൂര്‍ ഭാഗത്തെ പണി പൂര്‍ണമായി. 34ാം വാര്‍ഡിലെ പണി പുരോഗമിക്കുന്നു. നാലടിയോളം താഴ്ത്തി മൂന്ന് കേബിളുകള്‍ വീതമാണ് ഇടുന്നത്. കേബിളിന് മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബും വിരിക്കുന്നു. 31ന് കാലാവധി അവസാനിക്കാനിരിക്കെ പണി വേഗത്തില്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.