കോട്ടയം: ജീവിക്കാനുള്ള അവകാശം നൽകുക, സി.പി.എം പൊലീസ് കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഏറ്റുമാനൂർ, കോട്ടയം നിയോജകമണ്ഡലങ്ങളിലെ ജനപ്രതിനിധികളും പാർട്ടി ഭാരവാഹികളും ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിയുടെ നേതൃത്വത്തിൽ കലക്ടറുടെ ഒാഫിസ് ഉപരോധിച്ചു. ഏകപക്ഷീയ പൊലീസ് നടപടി മൂലം കോട്ടയത്തെ വിവിധ പ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമായി. കുമരകം, തിരുവാർപ്പ് മേഖലകളിലെ 13 വീടുകൾ, 11 വാഹനങ്ങൾ സംഘംചേർന്ന് അക്രമിച്ചതുമായി ബന്ധപ്പെട്ട് 17 കേസുകൾ തുടങ്ങിയനിലയിൽ ക്രമസമാധാനം തകർന്നിട്ട് നാളുകളേറെയായി. ക്രിമിനൽ പ്രതികളായ സി.പി.എം പ്രവർത്തകർ രാത്രി മാരകായുധങ്ങളുമായി വീടുകൾ ആക്രമിക്കുന്നു. ജില്ലയിലെ പൊലീസ് സി.പി.എം അക്രമ തേർവാഴ്ച ഉടൻ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ജനാധിപത്യ രീതിയിൽ ബഹുജന പ്രക്ഷോഭത്തിന് കോട്ടയം ജില്ല സാക്ഷ്യംവഹിക്കേണ്ടിവരുമെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി മുന്നറിയിപ്പ് നൽകി. ഉപരോധസമരത്തിന് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, ജില്ല ജനറൽ സെക്രട്ടറി കെ.പി. സുരേഷ്, ജില്ല സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണൻ, ആർ.എസ്.എസ് നേതാക്കളായ പി.ആർ. സജീവൻ, എസ്. ഹരി, ആർ. രാജേഷ്, എം.എസ്. മനു, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറുമാരായ കെ.ജി. ജയചന്ദ്രൻ, പി.എസ്. ഹരിപ്രസാദ്, ജനറൽ സെക്രട്ടറിമാരായ ആൻറണി അറയിൽ, അനീഷ് വി.നാഥ്, രാജേഷ് വാകത്താനം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.