വൈക്കം: എച്ച്.എൻ.എൽ സ്വകാര്യവത്കരണ നീക്കത്തിനെതിരെ സംരക്ഷണസമിതി നേതൃത്വത്തിൽ നടക്കുന്ന സമരം കൂടുതൽ ബഹുജന പങ്കാളിത്തത്തോടെ ജില്ലയിൽ വ്യാപിപ്പിക്കാൻ ഞായറാഴ്ച കോട്ടയത്ത് ചേർന്ന ജില്ലാതല നേതൃ യോഗം തീരുമാനിച്ചു. ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും േട്രഡ് യൂനിയനുകളുടെ നേതൃത്വത്തിൽ നടന്ന ആലോചന യോഗത്തിൽ ജോസ് കെ. മാണി എം.പി അധ്യക്ഷതവഹിച്ചു. ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ. ആശ, സി.എഫ്. തോമസ്, മോൻസ് ജോസഫ്, വി.പി. ഇബ്രാഹീം (സി.ഐ.ടി.യു), ഫിലിപ്പ് ജോസഫ് (ഐ.എൻ.ടി.യു.സി), സി.കെ. ശശിധരൻ (സി.പി.ഐ), അഡ്വ. വി.ബി. ബിനു (എ.ഐ.ടി.യു.സി), ടി.വി. ബേബി (എം.സി.പി), വി.പി. കൊച്ചുമോഹൻ (എ.ഐ.ടി.യു.സി), പി.എസ്. ബഷീർ (ഐ.യു.എം.എൽ), കെ.പി. മുഹമ്മദ് കുട്ടി (എസ്.ടി.യു) എന്നിവർ സംസാരിച്ചു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് ചെയർമാനും സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാർ കൺവീനറുമായി ജില്ലാതല സമര സഹായ സമിതി രൂപവത്കരിച്ചു. കോട്ടയം എം.പി, ജില്ലയിലെ എം.എൽ.എമാർ എന്നിവർ രക്ഷാധികാരികളും രാഷ്ട്രീയ േട്രഡ് യൂനിയൻ നേതാക്കൾ അംഗങ്ങളുമായിരിക്കും. സമിതി ആഭിമുഖ്യത്തിൽ ഏപ്രിൽ 17ന് നാലിന് വിപുലമായ കൺവെൻഷൻ കോട്ടയത്ത് നടത്താനും തുടർസമരപരിപാടികൾ ആലോചിച്ച് തീരുമാനിക്കാനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.