കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ ചൊവ്വാഴ്ച തിരുനക്കര പൂരം അരങ്ങേറും. വൈകീട്ട് മൂന്നിന് ആൽത്തറമേളത്തോടെയാണ് പൂരത്തിെൻറ ചടങ്ങുകള്‍ ആരംഭിക്കുന്നത്. മേളകുലപതി പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 60 അംഗ കലാകാരന്മാരാണ് മേളെപ്പരുക്കത്തിന് അണിനിരക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്തിന് പെരുവനത്തിെൻറ നേതൃത്വത്തിൽ പാഞ്ചാരിമേളം അരങ്ങേറും. താളമേളവർണങ്ങളാൽ മുഖരിതമാകും ചൊവ്വാഴ്ച അക്ഷരനഗരി. പൂരത്തിനു മുന്നോടിയായി സമീപങ്ങളിലെ 11 ക്ഷേത്രങ്ങളിൽനിന്ന് ചെറുപൂരങ്ങൾ രാവിലെ പുറപ്പെടും. ഉച്ചക്ക് ഒന്നിനു മുമ്പ് ചെറുപൂരങ്ങൾ തിരുനക്കര മൈതാനത്തു പ്രവേശിക്കും. അമ്പലക്കടവ് ഭഗവതീക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, പുതിയതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതീക്ഷേത്രം, കൊപ്രത്ത് ദുർഗാദേവീ ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ദേവീക്ഷേത്രം, പുല്ലരിക്കുന്ന് മള്ളൂർകുളങ്ങര മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽനിന്നാണ് ചെറുപൂരങ്ങൾ പുറപ്പെടുന്നത്. തൃക്കടവൂർ ദേവസ്വം ശിവരാജു, പുതുപ്പള്ളി സാധു, മലയാലപ്പുഴ രാജൻ, ചൈത്രം അച്ചു, കുന്നത്തൂർ രാമു, തോട്ടുചാലിൽ ബോലോനാഥ്, കാഞ്ഞിരക്കാട് ശേഖരൻ, ശ്രീധരീയം മഹാദേവൻ, ചുരൂർമഠം രാജശേഖരൻ, കുളമാക്കിൽ പാർഥസാരഥി, പനയനാർക്കാവ് കാളിദാസൻ, ചിറക്കാട്ട് കണ്ണൻ, ചാന്നാനിക്കാട് അയ്യപ്പൻകുട്ടി, പല്ലാട്ട് ബ്രഹ്മദത്തൻ, വേമ്പനാട്ട് അർജുനൻ, പത്മന ശരവണൻ, ഉണ്ണിപ്പള്ളിൽ ഗണേശൻ, കിരൺ ഗണപതി, ഉഷശ്രീ ദുർഗാപ്രസാദ്, നടയ്ക്കൽ ഉണ്ണികൃഷ്ണൻ, വെൺമണി നീലകണ്ഠൻ എന്നിങ്ങനെ 21ഒാളം ഗജവീരന്മാരെയാണ് പൂരത്തിന് എഴുന്നള്ളിക്കുന്നത്. തിരുനക്കര ശിവൻ ഇത്തവണ പൂരത്തിനില്ലാത്തത് ആനേപ്രമികളെ നിരാശരാക്കിയിട്ടുണ്ട്. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസങ്ങളിൽ നിന്നെത്തുന്ന വർണക്കുടകൾ അണിനിരക്കുന്ന കുടമാറ്റം പൂരാസ്വാദകരുടെ മനംനിറക്കും. ജോസ് കെ. മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, ബോർഡ് അംഗങ്ങളായ അജയ് തറയിൽ, കെ. രാഘവൻ, ദേവസ്വം കമീഷണർ രാമരാജേപ്രമപ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.