കാഞ്ഞിരപ്പള്ളി: ആനിത്തോട്ടം പാലം നിർമാണം പ്രതിസന്ധിയിലേക്ക്. പ്രശ്നം പരിഹരിക്കാന്‍ ഇടപെടുമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ നിര്‍മാണത്തിലെ അപാകതകളും അനാവശ്യ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് ആനിത്തോട്ടം പാലം നിർമാണം നാട്ടുകാര്‍ തടഞ്ഞത്. പാലത്തിെൻറ രണ്ടു തൂണുകള്‍ കോണ്‍ക്രീറ്റ് ചെയ്തതിെൻറ കുറച്ചുഭാഗങ്ങള്‍ അടര്‍ന്നുപോയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പാലം നിർമാണം ആരംഭിച്ചതുമുതല്‍ കരാറുകാരന് മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചതെന്നും വേണ്ടത്ര തൊഴിലാളികളെ നിയോഗിച്ച് നിർമാണപ്രവര്‍ത്തനം വേഗതയിലാക്കാന്‍ തയാറായില്ലെന്നും ഗുണനിലവാരം പുലര്‍ത്താതെയാണ് നിർമാണമെന്നുമാണ് നാട്ടുകാരുടെ ആരോപണം. നിർമാണപ്രവര്ത്തനങ്ങളിലുണ്ടായ കാലതാമസമാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് എത്തിച്ചത്. പുഴയിലെ കുത്തൊഴുക്ക് മൂലമാണ് പുതുതായി വാർത്ത കോണ്‍ക്രീറ്റ് തൂണിെൻറ വളരെ ചെറിയൊരുഭാഗം അടര്ന്നുപോയതെന്നും ഇത് കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കാനാവുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരനും പറയുന്നു. ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കരാറുകാരനോടും വിശദീകരണം തേടുമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു. മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള ആനിത്തോട്ടം പാലം ഫെബ്രുവരി ഏഴിനാണ് പൊളിച്ചുനീക്കിയത്. അടിത്തറ തകര്‍ന്ന് പാലം അപകടഭീഷണിയിലായതിനാൽ ജനങ്ങളുടെ നിവേദനത്തെ തുടര്‍ന്നാണ് പുതിയ പാലം നിർമിക്കാൻ ഡോ. എന്‍. ജയരാജ് എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ അനുവദിച്ചത്. പുതുതായി നാലുമീറ്റര്‍ വീതിയില്‍ നിർമിക്കുന്ന പാലത്തിെൻറ പണി ഒന്നരമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഒന്നരമാസം കഴിഞ്ഞിട്ടും പാലത്തിെൻറ തൂണുകള്‍പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ആനിത്തോട്ടം പാലം പൊളിച്ചതോടെ തദ്ദേശവാസികള്‍ക്ക് കാഞ്ഞിരപ്പള്ളി ടൗണിലെത്താൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇപ്പോഴത്തെ കാലാവസ്ഥയില്‍ തുടര്‍ന്നുള്ള പാലംപണി ഉടന്‍ ആരംഭിക്കാന്‍ കഴിയില്ല. തുടര്‍ന്നുള്ള പണി നടക്കണമെങ്കില്‍ പുഴയിലെ നീരൊഴുക്ക് കുറഞ്ഞെങ്കില്‍ മാത്രമെ സാധിക്കൂ. ഇതിന് മാസങ്ങള്‍ വേണ്ടിവരുമെന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.