മുണ്ടക്കയം: മുണ്ടക്കയത്തിനടുത്ത് അമരാവതി, പുലിക്കുന്ന്, കരിനിലം മേഖലകളില്‍ ഞായറാഴ്ച തകര്‍ത്തുപെയ്ത മഴയിലും വീശിയടിച്ച കാറ്റിലും വ്യാപക നാശം. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി കൃഷിനാശവും സംഭവിച്ചു. രണ്ട് വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മരങ്ങള്‍ കടപുഴകിയും കാറ്റില്‍ ആസ്ബറ്റോസ് ഷീറ്റുകള്‍ പറന്നുപൊങ്ങിയുമാണ് നാശം സംഭവിച്ചത്. ആര്‍ക്കും ആളപായമില്ല. എസ്റ്റേറ്റിലേത് ഉള്‍പ്പെടെ 500ലധികം റബര്‍ മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞും വീണ് നശിച്ചു. രണ്ടരലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. മരങ്ങള്‍വീണ് വൈദ്യുതി കമ്പികള്‍ തകര്‍ന്നതോടെ മേഖലയിലെ വൈദ്യുതി പൂര്‍ണമായും നിലച്ചിരുന്നു. കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തി നാട്ടുകാരുമായി ചേര്‍ന്ന് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പകലും നടത്തിയ ശ്രമത്തിനൊടുവിലാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. കുറ്റിയില്‍ കുട്ടപ്പെൻറ വീടാണ് പൂർണമായും തകര്‍ന്നത്. തത്തംപള്ളിയില്‍ ടി.എസ്. ലത്തീഫിെൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനും പഞ്ചായത്ത് ആയുര്‍വേദ ആശുപത്രി കെട്ടിടത്തിനും കേടുപാടുണ്ടായി. വേങ്ങളത്തുകുന്നേല് എം.എസ്. അമ്മിണി, പനന്തോട്ടത്തില്‍ ലാലു, കൃഷ്ണഭവനില്‍ ബാലകൃഷ്ണന്, കല്ലുകുളത്ത് സി.കെ. ഗോപാലകൃഷ്ണന്, കാരക്കാട്ട് സക്കീര്‍ ഹുസൈന്, വയലില്‍ വി.പി. ആൻറണി, പ്ലാക്കൂട്ടത്തില്‍ അനില്‍ സി.മാത്യു, പേണ്ടാനത്ത് വര്‍ഗീസ്, പുതുപറമ്പില്‍ നടരാജന്, നന്തിയില്‍ അയ്യപ്പന്, വടശ്ശേരിയില്‍ സലീം, പുലിക്കുന്ന് മണക്കാട്ട് മേരികുട്ടി, ഊഴത്തില്‍ അജിത്കുമാര്‍, പനക്കല്‍ സുജ ശ്രീധരന്, വാലോലിക്കല്‍ പത്മിനി, അറക്കൽ വിപിന്‍ എന്നിവരുടെ വീടുകള്‍ക്കും കേടുപാടുണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. രാജേഷ്, മാഗി ജോസഫ്, തഹസില്‍ദാര്‍ ജോസ്, വില്ലേജ് ഓഫിസര്‍ ബിജി പി.നായര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് അടിയന്തര സഹായമായി 5200 രൂപ നല്‍കുമെന്ന് തഹസില്‍ദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.