തൊടുപുഴ: വന്യജീവികളുടെ ജീവന് സുരക്ഷയൊരുക്കി ഫ്ലൈഒാവറുകൾ ഉയർന്നു. ഹനുമാൻ കുരങ്ങ്, മറയൂർ-ചിന്നാർ സംസ്ഥാനപാതയിൽ കുരങ്ങ്, ചാമ്പൽ മലയണ്ണാൻ, മലബാർ മലയണ്ണാൻ എന്നിവക്കുവേണ്ടിയാണ് ഫ്ലൈ ഒാവറുകൾ നിർമിക്കുന്നത്. ഇൗ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കടിയിൽപെട്ട് നിരവധി വന്യജീവികൾ ചത്തുവീഴുന്നത് കണ്ടാണ് സുരക്ഷിതമായി ഇവക്ക് റോഡ് കുറുകെ കടക്കാൻ ആകാശ ഏണിപോലെയാക്കി േറാഡിന് കുറുകെ കെട്ടുകയാണ് ഇപ്പോൾ ചെയ്യുന്നത്. ചിന്നാറിൽ മാത്രം കാണപ്പെടുന്ന ചാമ്പൽ മലയണ്ണാനുവേണ്ടി മുമ്പ് നിരവധി ചെറു ഫ്ലൈഒാവറുകൾ വനംവകുപ്പ് നിർമിച്ചിരുന്നു. വാഹനങ്ങളുടെ വേഗത കുറക്കുന്നതിനുവേണ്ടി 14 ഹമ്പുകളും നിർമിച്ചു. ചാമ്പൽ മലയണ്ണാനുവേണ്ടി നിർമിച്ച ചെറു ഫ്ലൈഒാവറുകളിലൂടെ മറ്റ് ജീവികളും കടന്നുപോകാൻ തുടങ്ങിയതോടെയാണ് കൂടുതൽ ഭാഗത്തേക്ക് ഫ്ലൈ ഒാവറുകൾ വ്യാപിപ്പിക്കാൻ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ജി. പ്രസാദ് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.