തൊടുപുഴ: ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് ദക്ഷിണകേരള ജംഇയ്യതുൽ ഉലമ ജില്ല കമ്മിറ്റി നേതൃത്വത്തിൽ വെങ്ങല്ലൂരിൽ സ്വീകരണം നൽകി. കേരളത്തിലെ മുസ്ലിം ഐക്യത്തിനായി എല്ലാ മുസ്ലിം സംഘടനാ നേതാക്കളുമായി ചർച്ച നടത്തി കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് ശ്രമിക്കുമെന്ന് അദ്ദേഹം സ്വീകരണ സമ്മേളനത്തിൽ പറഞ്ഞു. ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് ഹാഫിസ് പി.പി. മുഹമ്മദ് ഇസ്ഹാക്ക് മൗലവി അധ്യക്ഷത വഹിച്ചു. പി.എ. സെയ്തുമുഹമ്മദ് മൗലവി അൽഖാസിമി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ നജ്മി ആമുഖ പ്രഭാഷണവും ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി ചേലക്കുളം കെ.എം. മുഹമ്മദ് അബുൽ ബുഷറ മൗലവി മുഖ്യ പ്രഭാഷണവും നടത്തി. നിരവധി പണ്ഡിതന്മാരും മതനേതാക്കളും തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെയും ചേലക്കുളം കെ.എം. മുഹമ്മദ് അബുൽ ബുഷറ മൗലവിയെയും സ്വീകരിച്ചു. അർഷദ് ഫലാഹി, എം.ഐ.എം. ഇല്ല്യാസ് മൗലവി, മുഹമ്മദ് അൻസാരി മൗലവി, മുഹമ്മദ് ഷഹീർ മൗലവി, മുനീർ മൗലവി, എൽ.ഐ.എം. അഷ്റഫ് മൗലവി, മുജീബ് മൗലവി, എം.എ. കരീം, പി.എസ്. അബ്ദുൽ ഷുക്കൂർ മൗലവി, പി.പി. പരീത് മൗലവി, കെ.എച്ച്. ജാഫർ എന്നിവർ സംസാരിച്ചു. ഹാഫിസ് ഇംദാദുല്ല മൗലവി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.