കട്ടപ്പന: ശക്തമായ മഴയും മിന്നലും കട്ടപ്പനയിൽ നാശംവിതച്ചു. ഇടിമിന്നലിൽ കാഞ്ചിയാർ കോഴിമലയിൽ പലചരക്ക് കട കത്തിനശിച്ചു. സമീപത്തെ മൂന്ന് വീടുകൾക്ക് കേടുപാട് സംഭവിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് ശക്തമായ ഇടിമിന്നലിെൻറ അകമ്പടിയോടെ മഴ പെയ്തത്. കാഞ്ചിയാർ കോഴിമല പള്ളിസിറ്റിയിൽ പ്രവർത്തിക്കുന്ന മുത്തുവാക്കുഴി ജോസ് മാത്യുവിെൻറ പലചരക്ക് കടയാണ് കത്തിനശിച്ചത്. കടക്കുള്ളിലെ വയറിങ്ങും ചലചരക്ക് സാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും അഗ്നിക്കിരയായി. ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ജോസ് കട അടച്ച് വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അപകടം. കടക്കുള്ളിൽ ആരും ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ നേതൃത്വത്തിലാണ് തീയണച്ചത്. സമീപ പ്രദേശത്ത് നിർമാണത്തിലിരുന്ന വീടിനും മിന്നലേറ്റു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.