കുമളി: തേക്കടി തടാകത്തിലിറക്കുന്നതിനായി കെ.ടി.ഡി.സിക്ക് വേണ്ടി എത്തിച്ച ബോട്ടിെൻറ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. ആലപ്പുഴ അരൂരിൽനിന്ന് ശനിയാഴ്ചയാണ് ഇരുനില ബോട്ടിെൻറ വിവിധ ഭാഗങ്ങൾ തേക്കടിയിൽ എത്തിച്ചത്. രണ്ട് ഹള്ളുകളും രണ്ട് എൻജിനുകളുമായി നിർമിക്കുന്ന ഇരുനില ബോട്ടിൽ 120 പേർക്കാണ് യാത്ര ചെയ്യാൻ സാധിക്കും. അരൂരിലെ പ്രഗ മറൈൻ കമ്പനിയാണ് ബോട്ടിെൻറ നിർമാണ ജോലികൾ നടത്തുന്നത്. തടാകതീരത്ത് ലോറിയിൽനിന്ന് ഇറക്കിവെച്ച ഹള്ളുകൾ (അടിത്തട്ട്) ക്രയിൻ ഉപയോഗിച്ച് ഉയർത്തി നീക്കിയാണ് കൂട്ടി യോജിപ്പിക്കുന്നതിനായി വനംവകുപ്പ് അനുവദിച്ച സ്ഥലത്തെത്തിച്ചത്. അരൂരിൽനിന്നെത്തിയ തൊഴിലാളികളും സാേങ്കതിക വിദഗ്ധരും ചേർന്നാണ് ബോട്ടിെൻറ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്നത്. വിവിധ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് ഇരുനില ബോട്ട് പൂർണരൂപത്തിലാക്കാൻ രണ്ടാഴ്ചയിലേറെ വേണ്ടിവരും. ജലത്തിലുള്ള സ്ഥിരത പരിശോധന ഉൾെപ്പടെ വിവിധ സുരക്ഷ പരിശോധനകൾക്ക് ശേഷമായിരിക്കും സാേങ്കതിക വിദഗ്ധർ ബോട്ട് തടാകത്തിൽ ഒാടാൻ അനുമതി നൽകുക. ഏപ്രിൽ പകുതിയോടെ പുതിയ ബോട്ട് ഒാടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.ടി.ഡി.സി അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.