തൊടുപുഴ: വെള്ളം ലഭിക്കാത്തതിനെ തുടർന്ന് പോസ്റ്റ്മോർട്ടം വൈകിെയന്നാരോപിച്ച് ജില്ല ആശുപത്രിക്ക് മുന്നിൽ മൃതദേഹത്തോടൊപ്പം എത്തിയ ബന്ധുക്കളുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെ 11നാണ് തൊടുപുഴ കാരിക്കോെട്ട ജില്ല ആശുപത്രിയിലാണ് സംഭവം. ഏണിയിൽനിന്ന് വീണ് മരിച്ച വണ്ണപ്പുറം കള്ളിപ്പാറ വെള്ളാങ്കൽ മോഹനൻ, മരം വീണ് മരിച്ച പൈങ്ങോട്ടൂർ കുന്നേൽ കെ.ബി. ചന്ദ്രൻ എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 10ന് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചത്. പൊലീസും ഉണ്ടായിരുന്നു. എന്നാൽ, കിണറ്റിലെ മോട്ടോർ തകരാറിലായതിനാൽ ടാങ്കിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് സർജൻ പോസ്റ്റ്മോർട്ടത്തിനു വന്നതിനുശേഷം തിരിച്ചുപോയി. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ വെള്ളം കൊണ്ടുവരാൻ നടപടി എടുത്തിട്ടുണ്ടെന്നാണ് അറിഞ്ഞത്. ഇതിനിെട നിരവധിപേർ ആശുപത്രി മുറ്റത്ത് തടിച്ചുകൂടി. തുടർന്ന് ടാങ്കറിൽ വെള്ളം എത്തിച്ചെങ്കിലും മുകളിലേക്ക് പൈപ്പ് വലിച്ച് ടാങ്കിൽ വെള്ളം നിറക്കാൻ ആരുമുണ്ടായിരുന്നില്ല. ഇത് ചോദിച്ചപ്പോൾ സൂപ്രണ്ടിെൻറ അനുമതിയില്ലാതെ വെള്ളം നിറയ്ക്കാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി മൃതദേഹത്തോടൊപ്പം എത്തിയവർ പറയുന്നു. ഇതോടെയാണ് രൂക്ഷമായ വാക്കേറ്റമുണ്ടായത്. എന്നാൽ, ഇതിനിെട 11.45ഓടെ ആശുപത്രി അധികൃതർ ഏർപ്പാടാക്കിയ ആളെത്തി വെള്ളം നിറക്കുകയും പോസ്റ്റ്േമാർട്ടത്തിനുള്ള നടപടി തുടങ്ങുകയും ചെയ്തു. വെള്ളത്തിെൻറ കുറവ് പോസ്റ്റ്മോർട്ടം താമസിപ്പിച്ചെങ്കിലും പകരം സംവിധാനം ഏറ്റവും വേഗത്തിൽ ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളം കൊണ്ടുവരാനും അത് നിറക്കാനായി ഉപകരണങ്ങളും ആളും എത്തുന്നതിനുള്ള താമസമാണ് ഉണ്ടായത്. ചെറിയ ടാങ്കിൽ വെള്ളമുണ്ടായിരുന്നെന്നും അത് ശ്രദ്ധയിൽപെടാഞ്ഞതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.