തൊടുപുഴ: തൊടുപുഴ മുതലിയാർ മഠത്തിനു സമീപം വീട്ടുകാർ ഉറങ്ങിക്കിടക്കുേമ്പാൾ കവർച്ച. കീരികോട് ഫ്രണ്ട്സ് നഗർ കോളനിയിലെ ആനത്താരക്കൽ എ.വി. തോമസിെൻറ വീട്ടിൽനിന്ന് ആറു പവനിലധികം സ്വർണവും 11,000 രൂപയുമാണ് മോഷണം പോയത്. പഴ്സിലുണ്ടായിരുന്ന തോമസിെൻറയും ഭാര്യയുടെയും തിരിച്ചറിയൽ കാർഡുകളും രണ്ട് എ.ടി.എം കാർഡും മോഷ്ടാക്കൾ കവർന്നു. ഞായറാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നത്. തോമസിനൊപ്പം ഭാര്യ അഷിത, മക്കളായ ജിയ അഷ്ന (10), ജോഹാൻ (3), അഷിതയുടെ മാതാപിതാക്കളായ തങ്കപ്പൻ, റെയിച്ചൽ ജോർജ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി 11നാണ് ഇവർ ഉറങ്ങാൻ കിടക്കുന്നത്. രാവിലെ ആറിന് അഷിത എഴുന്നേറ്റപ്പോഴാണ് പുറകിലത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിനു പിന്നിലെ വർക് ഏരിയയിലെ വാതിലിലൂടെയാണ് മോഷ്ടാക്കൾ അകത്തു കയറിയത്. പാവലിന് പന്തലിട്ടിരിക്കുന്ന കയർ കെട്ടിയിരുന്നത് വാതിലിനു സമീപത്തെ ജനലിെൻറ കമ്പിയിലായിരുന്നു. അതിനാൽ ജനലിെൻറ വാതിൽ പൂർണമായും അടഞ്ഞിരുന്നില്ല. അകത്തുനിന്ന് ഓടാമ്പൽ മാത്രമേ ഇട്ടിരുന്നുള്ളു. സ്വീകരണ മുറിയിലെ തുറന്ന് കിടന്ന ജനലിലൂടെ കമ്പുപോലുള്ള വസ്തു ഉപയോഗിച്ച് ഓടാമ്പൽ തുറന്നു എന്നാണ് കരുതുന്നത്. അകത്തു കയറിയ മോഷ്ടാക്കൾ തോമസും ഭാര്യയും മകനും കിടന്ന മുറിയിലെ അലമാരയിൽനിന്ന് ഇരുവരുടെയും പണവും രേഖകളും അടങ്ങിയ പഴ്സുകളും ജിയ കിടന്ന മുറിയിലെ അലമാരയിൽനിന്ന് സ്വർണവും അപഹരിച്ചു. വീട്ടിലെ മറ്റു വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ല. രാത്രിയിൽ രണ്ടുതവണ തോമസ് എഴുന്നേെറ്റങ്കിലും ഇൗ സമയത്തൊന്നും അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപെട്ടില്ലെന്ന് ഇദ്ദേഹം പറഞ്ഞു. സംഭവം അറിഞ്ഞപ്പോൾ തൊടുപുഴ സ്റ്റേഷനിൽ വിവരമറിയിക്കുകയും പൊലീസെത്തി പരിശോധിക്കുകയും ചെയ്തു. ഡിവൈ.എസ്.പി എൻ.എൻ. പ്രസാദ്, സി.ഐ എൻ.ജി. ശ്രീമോൻ, എസ്.ഐ ടി.ആർ. രാജൻ, എ.എസ്.ഐ താജുദ്ദീൻ എന്നിവർ സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണം പിടിച്ച് പൊലീസ് നായ് സമീപത്തെ വീടുകളുടെ പിൻവശത്തുകൂടി 100 മീറ്ററോളം ഓടി. തിങ്കളാഴ്ച വിരലടയാള വിദഗ്ധരും പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.