മൂന്നാർ: മൂന്നാർ കോളനി റോഡിൽ പുഴ കൈയേറി നിർമിച്ച മൂന്ന് പെട്ടിക്കടകൾ ദേവികുളം സബ് കലക്ടറുടെ നിർദേശപ്രകാരം റവന്യൂ അധികൃതർ പൊളിച്ചുനീക്കി. പുഴക്ക് കുറുകെ കമ്പുകൾ സ്ഥാപിച്ച് കടകൾ നിർമിച്ചതുസംബന്ധിച്ച് സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന് പരാതികൾ ലഭിച്ചിരുന്നു. തുടർന്നെത്തിയ റവന്യൂ അധികൃതർ ബുധനാഴ്ച രാവിലെ കടകൾ പൊളിക്കുകയായിരുന്നു. വൻകിട നിർമാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ചില രാഷ്ട്രീയ നേതാക്കൾ പൊളിക്കലിന് തടസ്സം സൃഷ്ടിക്കാൻ രംഗത്തെത്തിയെങ്കിലും പൊലീസിെൻറ അകമ്പടിയോടെ ദേവികുളം അഡീഷനൽ തഹസിൽദാർ ഷൈജു ജേക്കബിെൻറ നേതൃത്വത്തിൽ കടകൾ പൊളിച്ചു. മൂന്നാർ ടൗണിലും പഴയമൂന്നാറിലെ ദേശീയ പാതയോരങ്ങളിലും നിരവധി അനധികൃത പെട്ടികടകളാണ് സ്വകാര്യവ്യക്തികൾ നിർമിക്കുന്നത്. ഇത്തരം കൈയേറ്റങ്ങളാണ് മാസങ്ങൾ കഴിയുന്നതോടെ കോൺക്രീറ്റ് കെട്ടിടങ്ങളായി രൂപപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.