തൊടുപുഴ: ഇതര സംസ്ഥാന തൊഴിലാളികളായ ശീട്ടുകളി സംഘത്തിൽനിന്ന് പിടിച്ചെടുത്ത പണം പൊലീസ് ഉദ്യോഗസ്ഥർ വീതംെവച്ചെന്ന ആക്ഷേപം അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവിയുടെ നിർദേശം. രണ്ടു ദിവസം മുമ്പാണ് കുമ്മംകല്ലിനു സമീപത്തെ വാടക വീട്ടിൽ ശീട്ടുകളിക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ തൊടുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 15,000 രൂപ പിടികൂടിയെങ്കിലും കേസിൽ 4470 രൂപ മാത്രമാണ് ഉൾപ്പെടുത്തിയതെന്നാണ് പരാതി. ബാക്കി തുക അഡീഷനൽ എസ്.ഐയും കൂടെ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസറും വീതംെവച്ചതായാണ് ആരോപണം. സംഭവത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ചിനോട് റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. നൈറ്റ് പേട്രാളിങ്ങിനിടെയാണ് ശീട്ടുകളി സംഘത്തെ പിടികൂടിയത്. സംഭവത്തിൽ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർെക്കതിരെ അന്വേഷണം ആരംഭിച്ചതായി സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പറഞ്ഞു. ജില്ല പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചതോടെ ഒത്തുതീർപ്പു ശ്രമങ്ങളുമായി ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയതായും ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.