അടിമാലി: വിദേശ മദ്യശാല മാറ്റിസ്ഥാപിക്കാനെത്തിയവരും നാട്ടുകാരും തമ്മിൽ സംഘർഷം. ഒരാൾക്ക് പരിക്ക്. പതിനാലാംമൈൽ വള്ളാംതടത്തിൽ അർജുനനാണ് (64) പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് രേണ്ടാടെ പതിനാലാംമൈൽ അമ്മാവൻപടിയിലാണ് സംഭവം. അടിമാലി ടൗണിൽ പ്രവർത്തിച്ചിരുന്ന കൺസ്യൂമർ ഫെഡിെൻറ വിദേശ മദ്യവിൽപനശാല പതിനാലാംമൈൽ അമ്മാവൻ പടിയിൽ കണ്ണാട്ട് ഷാജിയുടെ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് മാനേജരുടെ നേതൃത്വത്തിലുള്ള സംഘം മദ്യം കെട്ടിടത്തിലേക്കുമാറ്റാൻ ശ്രമിച്ചത് നാട്ടുകാർ എതിർത്തതോടെയാണ് സംഘർഷം ഉണ്ടായത്. മദ്യശാല സ്ഥാപിക്കാൻ ഓട്ടോയിലെത്തിയവരും നാട്ടുകാരും കൈയാങ്കളിയിലായി. ഇതിനിടയിൽ നാട്ടുകാരനായ അർജുനനെ ആക്രമികൾ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അർജുനനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരമാസകലം മർദനമേറ്റതിെൻറ പാടുകളുമുണ്ട്. പത്തിലേറെ ഓട്ടോകളിൽ പുറത്തുനിന്നുള്ള 50ലേറെ പേരുമായിട്ടാണ് മദ്യശാല സ്ഥാപിക്കാൻ ജീവനക്കാർ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാതയിൽ 500 മീറ്ററിനകത്ത് മദ്യശാല പാടില്ലെന്ന കോടതി വിധിയെ തുടർന്നാണ് അടിമാലി- കല്ലാർകുട്ടി റോഡിൽ പ്രവർത്തിക്കുന്ന മദ്യശാല മാറ്റാൻ തീരുമാനിച്ചത്. തുടർന്ന് സമീപ പ്രദേശങ്ങളിലെ അഞ്ച് വാടക മുറികൾ എടുത്തെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ശ്രമം വിഫലമായി. ചൊവ്വാഴ്ച ബസ്സ്റ്റാൻഡിന് സമീപത്തേക്ക് സ്ഥാപനം രാത്രിയിൽ മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് പുറംനാട്ടുകാരുടെ സഹായത്തോടെ പതിനാലാംമൈൽ അമ്മാവൻപടിയിൽ മദ്യശാല തുറക്കാൻ മാനേജറുടെ നേതൃത്വത്തിൽ എത്തിയതെന്നാണ് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ രൂക്ഷമായ എതിർപ്പിനെ ഇവിടെനിന്നു താൽക്കാലികമായി പിന്മാറിെയങ്കിലും ഇവിടെതന്നെ മദ്യശാല തുറക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.