രാജാക്കാട്: കുടിവെള്ളത്തെ ചൊല്ലി തർക്കത്തെത്തുടർന്ന് വീടു കയറി ആക്രമിച്ച അയൽവാസി അറസ്റ്റിൽ. രാജകുമാരി കണ്ടത്തിപ്പാലം ഇച്ചിത്തോട്ടിൽ സുഗന്ധിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ അയൽവാസി പുളിക്കപറമ്പിൽ ബിജുവിനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സുഗന്ധിയുടെ വീടിെൻറ ജനൽച്ചില്ലുകളും കുടിവെള്ള ടാങ്കും അടിച്ചുതകർത്തിരുന്നു. സുഗന്ധിയുടെ ഉടമസ്ഥതയിലുള്ള കുളത്തിൽനിന്ന് സമീപവാസിയായ വിജയൻ മോേട്ടാർ ഉപയോഗിച്ച് വെള്ളം എടുത്തിരുന്നു. വെള്ളം കുറഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമായി. വിജയൻ കുളം കൈയടക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് സുഗന്ധി രാജാക്കാട് പൊലീസിൽ പരാതി നൽകി. ഇരുവരെയും സ്റ്റേഷനിലേക്ക് ചർച്ചക്കുവിളിച്ച ദിവസം രാവിലെ ഏേഴാടെ വിജയൻവീട്ടിൽനിന്ന് കോടാലിയുമായി എത്തി സുഗന്ധിയുടെ വീടിെൻറ ജനൽച്ചില്ലുകളും വാട്ടർ ടാങ്കും അടക്കം അടിച്ചു തകർക്കുകയായിരുന്നു. വീടിനുള്ളിൽ കയറിയും ആക്രമണം നടത്തി. താൻ കുട്ടികളുമായി ഓടി അടുത്ത വീട്ടിൽ അഭയം തേടിയെന്നും പ്രായമായ മാതാപിതാക്കളെയും ഇയാൾ മർദിച്ചെന്നും സുഗന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.