തൊടുപുഴ: തൊടുപുഴയാറിനു കുറുകെ ആറാമത്തെ പാലം ചിറ്റൂർ അങ്കംവെട്ടിയിൽ ചൊവ്വാഴ്ച നിർമാണം തുടങ്ങും. പൊതുമരാമത്ത് വകുപ്പാണ് പാലം നിർമിക്കുന്നത്. കരിങ്കുന്നം, പുറപ്പുഴ, മണക്കാട് പഞ്ചായത്തുകളെ തൊടുപുഴ-^മൂവാറ്റുപുഴ റോഡുമായി മടക്കത്താനത്ത് ബന്ധിപ്പിക്കുന്നതാണ് പാലം. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് പി.ജെ. ജോസഫ് എം.എൽ.എയാണ് പാലത്തിനു ഭരണാനുമതി ലഭ്യമാക്കിയത്. നിർമാണത്തിനു പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ സാങ്കേതികാനുമതി നൽകിയതിനെ തുടർന്ന് ടെൻഡർ നടപടി പൂർത്തിയാക്കി. തുടർന്ന് മൂവാറ്റുപുഴ പി.കെ. കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന് ടെൻഡർ അനുവദിച്ചു നൽകുകയും പാലം നിർമാണത്തിന് കരാർ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ചിറ്റൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തുകൂടിയാണ് പാലത്തിലേക്ക് റോഡ് നിർമിക്കുന്നത്. പാലം നിർമാണം പൂർത്തിയാകുന്നതോടെ എറണാകുളത്തുനിന്ന് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. 5.3 കോടിക്കാണ് നിർമാണത്തിന് ഭരണാനുമതി നൽകിയത്. തൊടുപുഴ^-രാമമംഗലം റോഡിെൻറ ചിറ്റൂർ മുതൽ പാറക്കടവുവരെയുള്ള ഭാഗം വീതി കൂട്ടി നിർമിക്കുന്നതിെൻറ ജോലികൾ നടന്നുവരുകയാണ്. ഈ പാലം യാഥാർഥ്യമാകുന്നതോടെ തൊടുപുഴയുടെ വികസനം വേഗത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.