തൊടുപുഴ: തീപിടിച്ച വീട്ടില്‍നിന്ന് അച്ഛനമ്മമാരെയും സഹോദരനെയും സാഹസികമായി രക്ഷപ്പെടുത്തിയ ഒമ്പതുവയസ്സുകാരന് നാടിെൻറ ആദരം. കാഞ്ഞിരംപാറ വല്യാപറമ്പില് ജോയേഷിനെയാണ് പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. ഇൗമാസം രണ്ടിന് പുലര്‍ച്ചെയാണ് വീടിന് തീപിടിച്ചത്. ജോയേഷും ജ്യേഷ്ഠന് ജോയലും ഉറങ്ങിക്കിടന്ന മുറിയിലെ എയര്കൂളറിന് തീപിടിക്കുകയായിരുന്നു. ചൂടടിച്ച് ഉറക്കമുണര്‍ന്ന ജോയേഷ് കണ്ടത് ആളിപ്പടരുന്ന തീയാണ്. തൊട്ടടുത്ത് ഒന്നുമറിയാതെ ഉറങ്ങുന്ന ജ്യേഷ്ഠനെയും. ആദ്യം അമ്പരന്നെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത ജോയേഷ് ജ്യേഷ്ഠനെയും അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന അച്ഛനമ്മമാരെയും വിളിച്ചുണര്‍ത്തി. എല്ലാവരും പുറത്തിറങ്ങിയപ്പോഴേക്കും മുറി ഏകദേശം കത്തിയമർന്നു. തൊടുപുഴ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ ബെന്നി ഉപഹാരം നല്കി. മുന്‍ കൗണ്‍സിലര്‍ നൈറ്റ്സി കുര്യാക്കോസ്, ട്രാക് പ്രസിഡൻറ് എം.സി. മാത്യു, ജോസ് മഠത്തില്‍, ജോസ് കുന്നുംചിറ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.