വിലക്കയറ്റത്തിന് ആശ്വാസമേകാന്‍ ‘നമ്മുടെ കട’

നെടുങ്കണ്ടം: വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന മലയോരവാസികള്‍ക്ക് ആശ്വാസമേകാന്‍ ‘നമ്മുടെ കട’യുമായി മഞ്ഞപ്പാറ ഡെവലപ്മെന്‍റ് സൊസൈറ്റി. പ്രദേശവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരി, പച്ചക്കറി, മത്സ്യ-മാംസാദികള്‍ തുടങ്ങിയവ ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്‍െറ ലക്ഷ്യം. മഞ്ഞപ്പാറ ഗ്രാമത്തിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളാണ് വില്‍ക്കുന്നത്. മഞ്ഞപ്പാറയിലെ നൂറ്റമ്പതോളം കുടുംബങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് സൊസൈറ്റി. വരുംനാളുകളില്‍ മഞ്ഞപ്പാറയുടെ പേരില്‍ ഗുണനിലവാരമുള്ള പച്ചക്കറികള്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയെന്നതും ലക്ഷ്യമാണ്. ഇതിന് മുന്നോടിയായി കുരുമുളക് പുനരുദ്ധാരണവും പച്ചക്കറി ഉല്‍പാദനവും സമ്മിശ്ര കൃഷി രീതികളും ആരംഭിച്ചിട്ടുണ്ട്. പച്ചക്കറികള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ച് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപണനം നടത്തും. കടയുടെ പ്രവര്‍ത്തനം സൊസൈറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ്. വില്‍പനയില്‍നിന്നുള്ള ലാഭം പ്രാദേശിക വികസനത്തിന് ചെലവഴിക്കും. കടയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ പത്തിന് മഞ്ഞപ്പാറ ക്രിസ്തുരാജ പള്ളി വികാരി കുര്യാക്കോസ് മറ്റം നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.