തൊടുപുഴ: തൊടുപുഴ നഗരസഭ പരിധിയില്‍ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കുകയും പിന്നീട് നിര്‍മാണ ചട്ടം ലംഘിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന് വിജിലന്‍സ് കണ്ടത്തെല്‍. ആറ് കെട്ടിടങ്ങളുടെ രേഖകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു. രണ്ടോ മുന്നോ നിലകള്‍ നിര്‍മിച്ച ശേഷം നഗരസഭയില്‍നിന്ന് കെട്ടിട നമ്പര്‍ വാങ്ങുകയും പിന്നീട് അനധികൃതമായി ഇതിന് മുകളില്‍ കൂടുതല്‍ നിര്‍മാണങ്ങള്‍ നടത്തിയതായി തദ്ദേശഭരണ വകുപ്പിലെ വിജിലന്‍സ് വിഭാഗം ടൗണ്‍ പ്ളാനറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നഗരത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടത്തെി. നഗരസഭ പരിധിയിലെ കെട്ടിട നിര്‍മാണ അനുമതിയിലെ അപാകതകളെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന. രാവിലെ ആരംഭിച്ച പരിശോധന വൈകീട്ടോടെയാണ് അവസാനിച്ചത്. കെട്ടിട നമ്പര്‍ വിവാദം സംബന്ധിച്ച് ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നഗരസഭയില്‍ പരിശോധന നടന്നിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ചീഫ് ടൗണ്‍ പ്ളാനര്‍ ഓഫിസിലെ വിജിലന്‍സ് വിഭാഗം പരിശോധന നടന്നത്. ആറ് കെട്ടിടങ്ങള്‍ നമ്പറില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവ നഗരസഭക്ക് നികുതി അടക്കുന്നില്ളെന്നും കണ്ടത്തെിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നഗരസഭയില്‍ നടന്ന പരിശോധനയില്‍ വ്യാപാര സമുച്ചയങ്ങളടക്കം നാല്‍പതോളം കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് കണ്ടത്തെിയിരുന്നു. ഇവക്ക് നോട്ടീസ് നല്‍കി നികുതി പിരിക്കാനൊരുങ്ങിയെങ്കിലും അഴിമതി ആരോപണം ഉയര്‍ന്നതിനത്തെുടര്‍ന്ന് നഗരസഭ പിന്മാറി. എന്നാല്‍, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നഗരസഭ നേരത്തേതന്നെ നടപടി ആരംഭിച്ചിരുന്നതായി വിജിലന്‍സ് സംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.