രാജാക്കാട്: മുട്ടപ്പഴത്തിെൻറ മധുരവും മണവും നിറഞ്ഞ് രാജാക്കാട് പൊലീസ് സ്റ്റേഷൻ. മൊട്ടപ്പഴമടക്കം നിരവധി ഫലവൃക്ഷങ്ങളാണ് രാജാക്കാട് ജനമൈത്രി പൊലീസ് സ്റ്റേഷെൻറ മുറ്റത്തും പരിസരത്തുമായി വളരുന്നത്. പ്രകൃതി സൗഹൃദ സ്റ്റേഷനാക്കി മാറ്റുന്നതിന് വേണ്ടിയാണ് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. ഇതിൽ രണ്ട് മുട്ടപ്പഴ മരങ്ങളിൽ ഫലം സമൃദ്ധമായി. ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷമാണ് മുട്ടപ്പഴം. 20 മുതൽ 30 അടിവരെയാണ് ഉയരം. പ്രാദേശിക വിപണികളിൽ ഇവ വിൽപനക്കും എത്താറുണ്ട്. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് മുട്ടപ്പഴത്തിെൻറ ഉൾഭാഗം. മരത്തിൽ തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കിൽ ചവർപ്പ് അനുഭവപ്പെടും. പഴുത്ത് നിൽക്കുന്ന മുട്ടപ്പഴം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് ഒരു കാഴ്ചതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.