തൊടുപുഴ: കാരുണ്യ പദ്ധതിയുടെ ജില്ല ലെയ്സൺ ഒാഫിസർമാരെ പിരിച്ചുവിടാനുള്ള നീക്കം പദ്ധതി പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കും. ഇവരുടെ ജോലി സംബന്ധിച്ച കരാർ പുതുക്കി നൽകേെണ്ടന്ന് തീരുമാനമെടുത്തതോടെയാണ് ഇൗമാസം 24ന് സേവനം അവസാനിക്കുന്നത്. ഇത് ജില്ലയിലെ പ്രവർത്തനങ്ങളെയും ബാധിക്കും. ഇടുക്കി ജില്ലയിൽ ലെയ്സൺ ഒാഫിസറെ പിരിച്ചുവിട്ടാൽ രണ്ടു ഡാറ്റ എൻട്രി ഒാപറേറ്റർമാർ മാത്രമാണ് പിന്നീടുള്ളത്. തൊടുപുഴയിലെ ജില്ല ഒാഫിസിൽനിന്ന് 65 കി.മീ. അകലെ കലക്ടറേറ്റിൽ പോയി നടപടികൾ പൂർത്തിയാക്കുന്നത് ലെയ്സൺ ഒാഫിസറാണ്. മലയോര ജില്ലയായ ഇടുക്കിയിലെ പദ്ധതി പ്രവർത്തനങ്ങളും ഇതോടെ അവതാളത്തിലാകും. സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം കുടുംബങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ ഇടനിലക്കാരായി പ്രവർത്തിച്ചവരാണ് ജില്ല ലെയ്സൺ ഒാഫിസർമാർ. മാരകരോഗം ബാധിച്ച നിർധനർക്കായി ധനവകുപ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് കാരുണ്യ െഡവലപ്മെൻറ് സ്കീം. ചികിത്സ സഹായത്തിനായി കൈ നീട്ടിയവർ സമയാസമയങ്ങളിൽ സഹായം ആശുപത്രി വഴി നൽകുന്നത് ഏകോപിക്കാൻ എം.ബി.എ, എം.എസ്.ഡബ്ല്യു ബിരുദാനന്തര ബിരുദമുള്ള 16 യുവാക്കളെയാണ് ആദ്യഘട്ടത്തിൽ നിയമിച്ചത്. കരാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾപോലും ലഭിക്കാതിരുന്ന സമയത്തുപോലും മറ്റ് ജോലികൾ തേടി പോകാതെ കാരുണ്യ പദ്ധതിക്കൊപ്പം നിലകൊണ്ട യുവാക്കെളയാണ് ഒരു കരുണയുമില്ലാതെ പുറത്താക്കുന്നത്. സംസ്ഥാനതലത്തിൽ പത്തുപേരാണ് ലെയ്സൺ ഒാഫിസർമാരായി പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.