ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് നിർത്തിയെന്ന സർക്കാർ സത്യവാങ്മൂലം സ്ഥാപനത്തിെൻറ മരണമണി. നഴ്സിങ് കൗൺസിലിനാണ് കോളജ് അടച്ചുപൂട്ടിയതായി കഴിഞ്ഞ ദിവസം സർക്കാർ റിപ്പോർട്ട് നൽകിയത്. നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ വിദ്യാർഥികളെ വേറെ കോളജിലേക്ക് മാറ്റുന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു കോളജിന് ഇരുട്ടടിയാകുന്ന സത്യവാങ്മൂലം. ഇനി കോളജ് തിരിച്ചുവരണമെങ്കിൽ കടമ്പകൾ ഏറെയാണ്. 2014 സെപ്റ്റംബർ രണ്ടിനാണ് യു.ഡി.എഫ് സർക്കാർ അഭിമാന പദ്ധതിയായി കൊണ്ടുവന്ന മെഡിക്കൽ കോളജിൽ ക്ലാസുകൾ ആരംഭിച്ചത്. അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ 2016 അവസാനം ഇടത് സർക്കാർ വന്നശേഷമായിരുന്നു അംഗീകാരം പിൻവലിച്ചത്. തുടർന്നാണ് ഇവിടെ പഠിച്ചിരുന്ന കുട്ടികളെ സംസ്ഥാനത്തെ മറ്റ് കോളജുകളിലേക്ക് മാറ്റിയത്. അതേസമയം, അടിസ്ഥാന സൗകര്യമൊരുക്കി കെട്ടിടം പണി പൂർത്തിയാക്കി രണ്ടുവർഷത്തിനകം മെഡിക്കൽ കോളജ് ആരംഭിക്കാൻ കഴിയുമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ, ഇനി മെഡിക്കൽ കോളജ് തുടങ്ങണമെങ്കിൽ കെട്ടിടമുൾപ്പെടെ എല്ലാ സൗകര്യങ്ങളുമൊരുക്കി മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകണം. നടപടിക്രമങ്ങൾ നിരവധിയുമാണ്. തൃപ്തി നൽകുന്ന സംവിധാനങ്ങൾ ബോധ്യപ്പെട്ട് അത് അംഗീകരിച്ച് അനുമതി കിട്ടിയാൽ മാത്രേമ ഇനി ഇടുക്കിയിൽ മെഡിക്കൽ കോളജ് യാഥാർഥ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.