കട്ടപ്പന: സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കാനുള്ള പൈലറ്റ് മുനിസിപ്പാലിറ്റികളില്‍ ഒന്നായി കട്ടപ്പന തെരഞ്ഞെടുക്കപ്പെട്ടു. 38 മുനിസിപ്പാലിറ്റികളാണ് പൈലറ്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയത്. നഗരത്തിലെയും വീടുകളിലെയും പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതി രണ്ട് മാസത്തിനകം നടപ്പാക്കും. പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് പൂളിയന്മലയില് തുടങ്ങാൻ 20 ലക്ഷം രൂപ വകയിരുത്തിെയന്ന് നഗരസഭ ചെയര്മാന് ജോണി കുളംപള്ളി പറഞ്ഞു. ഷ്രെഡ് ചെയ്ത പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് ടാറിങ് നടത്താൻ പി.ഡബ്ല്യു.ഡിക്ക് നല്‍കും. മാലിന്യസംസ്കരണത്തിന് പ്രത്യേക പ്രാധാന്യം നല്കി വിദ്യാലയങ്ങള്‍ വഴി കുട്ടികള്‍ക്ക് ബോധവത്കരണം നടത്താനും കുടുംബശ്രീ യൂനിറ്റുകൾ വഴി ലഘുലേഖ വിതരണം ചെയ്ത് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും പദ്ധതിയുടെ നടത്തിപ്പിന് നഗരസഭയില്‍ രൂപവത്കരിച്ച സമിതി യോഗം തീരുമാനിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന് ജില്ല കോഒാഡിനേറ്റര്‍ സാജു സെബാസ്റ്റ്യൻ, രാജഗിരി ഔട്ട് റീച്ച് റിസോഴ്സ് പേഴ്സൺ സുജിത്, താലൂക്ക് ആശുപത്രി സൂപ്രണ്ട്, അസിസ്റ്റൻറ് എൻജിനീയര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നഗരസഭ സെക്രട്ടറി, കൃഷി ഓഫിസര്‍, വെറ്ററിനറി സര്ജന്, ഡി.ഇ.ഒ, വിവിധ സംഘടന പ്രതിനിധികളായ പി.ജെ. ജോസഫ് പൊരുന്നോലില്‍, മുരളീധരന്, പ്രസാദ് അമൃധേശ്വരി, കെ.എസ്. രാജന്, എച്ച്. കുഞ്ഞുമോന്, കൗണ്‍സിലർമാരായ മനോജ് മുരളി, റെജി കൊട്ടക്കാട്ട്, എത്സമ്മ കലയത്തിനാല്‍, ബെന്നി കല്ലൂപ്പുരയിടം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.