ചെറുതോണി: ജില്ല പഞ്ചായത്ത് കമ്മിറ്റി യോഗത്തിനിടെ ഒച്ചപ്പാടും ബഹളവും. ഡിവിഷൻ മെംബർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി ജില്ല പഞ്ചായത്ത് സെക്രട്ടറി ഷാജി പി. കുര്യനും തനിക്കെതിരെ സെക്രട്ടറി കൈയേറ്റത്തിന് മുതിർന്നതായി മെംബർ ഇൻഫൻറ് തോമസും ആരോപിച്ചു. ബഹളത്തിനിടെ സെക്രട്ടറിയുടെ അടിയിൽനിന്ന് താൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഇൻഫൻറ് തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബഹളത്തെ തുടർന്ന് സെക്രട്ടറി കമ്മിറ്റിയിൽ പെങ്കടുക്കാതെ ഇറങ്ങിപ്പോയി. സെക്രട്ടറിയുടെ അഭാവത്തിൽ നടന്ന കമ്മിറ്റിയിൽ 11 ഡിവിഷൻ മെംബർമാർ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ടു. വെള്ളിയാഴ്ച 11ന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രാവിലെ മുഖ്യമന്ത്രിയുമായി വിഡിയോ കോൺഫറൻസിന് ശേഷമാണ് കമ്മിറ്റി ആരംഭിച്ചത്. മികച്ച പഠനനിലവാരം പുലർത്തുന്ന ആദിവാസി കുട്ടികളെ തെരഞ്ഞെടുത്ത് വിവിധ സ്കൂളുകളിൽ അഡ്മിഷൻ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ബഹളത്തിന് തുടക്കം. തോട്ടം മേഖലയിൽനിന്നുള്ള ഒരു മെംബർ ചില കുട്ടികളുടെ പേര് നൽകിയത് സെക്രട്ടറി അംഗീകരിക്കാതെ വന്നത് വിവാദമായിരുന്നു. ഇേതചൊല്ലിയുണ്ടായ തർക്കമാണ് ഒച്ചപ്പാടിലും ബഹളത്തിലും കലാശിച്ചത്. ഇൻറർവ്യൂ ബോർഡ് അംഗീകരിച്ച കുട്ടികളിൽനിന്ന് ചിലരെ ഒഴിവാക്കി വേറെ ചിലരെ വെക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്. എന്നാൽ, കുട്ടികളെ തെരഞ്ഞെടുത്തതിൽ ക്രമക്കേടുണ്ടെന്നാണ് മെംബർമാരുടെ ആരോപണം. സെക്രട്ടറി മെംബർമാരുടെ തീരുമാനങ്ങൾ അംഗീകരിക്കുന്നില്ല, മാധ്യമങ്ങൾക്ക് തെറ്റായ വാർത്തകൾ നൽകുന്നു തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി ചില മെംബർമാർ സെക്രട്ടറിക്ക് നേരെ തിരിഞ്ഞു. വിട്ടുകൊടുക്കാതെ സെക്രട്ടറിയും ഇവർക്ക് നേരെ തിരിഞ്ഞതാണ് അടിയുടെ വക്കോളമെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.